ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കി; ഭർത്തൃപിതാവിനെതിരെ പരാതിയുമായി സ്ത്രീ

Last Updated:

'എന്‍റെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നാണ് ഭർത്താവിന്‍റെ അച്ഛൻ വിശ്വസിക്കുന്നത്.. ഞാൻ അയാളുടെ മകനുമായി ശാരീരിക ബന്ധം പുലര്‍ത്തിയാൽ ആ ആത്മാവ് മകന്‍റെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും..

അഹമ്മദാബാദ്: വഡോദര ഗാന്ധിനഗർ സ്വദേശിയായ 43കാരിയാണ് ഭർത്തൃപിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. തന്‍റെ ശരീരത്തിൽ ആത്മാവ് കൂടിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കുന്നുവെന്നാണ് ഇവരുടെ പരാതി.
'തന്‍റെ ദേഹത്ത് ആത്മാവ് കുടിയേറിയിട്ടുണ്ടെന്നും മകനുമായ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആ ബാധ മകനെയും ബാധിക്കുമെന്നും പറഞ്ഞാണ് ഇയാൾ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്ത്രീ പറയുന്നത്. ഇതിനെ എതിര്‍ത്തോടെ ഭർത്താവിന്‍റെ മാതാപിതാക്കളിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നുവെന്നും ആരോപിക്കുന്നു,
തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 'എന്‍റെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നാണ് ഭർത്താവിന്‍റെ അച്ഛൻ വിശ്വസിക്കുന്നത്.. ഞാൻ അയാളുടെ മകനുമായി ശാരീരിക ബന്ധം പുലര്‍ത്തിയാൽ ആ ആത്മാവ് മകന്‍റെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും.. ഇതിനെ ഞാൻ എതിർപ്പോൾ ഭർത്താവും വീട്ടുകാരും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു..' പരാതിയിൽ പറയുന്നു.
advertisement
ഇതിനൊപ്പം ഭർത്തൃപിതാവിനെതിരെയും ഇവർ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ട്... താൻ ഒറ്റയ്ക്കാകുന്ന സമയങ്ങളിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ഭർത്തൃമാതാവ് അവരുടെ ഭർത്താവിനെ നിർബന്ധിക്കാറുണ്ടെന്നാണ് ആരോപണം. .
TRENDING:Beirut Blast | വിവാഹ ഷൂട്ടിനിടെ ഉഗ്രസ്ഫോടനം; ജീവന്‍ രക്ഷിക്കാനോടി വധു[NEWS]Ayodhya | 'രാമക്ഷേത്ര നിർമ്മാണത്തോടെ ഇന്ത്യയിൽ 'രാമ രാജ്യം'സ്ഥാപിക്കപ്പെടും'; പ്രത്യാശ പങ്കുവച്ച് ബാബ രാംദേവ്[NEWS]ബേലൂർ, അണ്ണാമലൈയാർ, അങ്കോര്‍വാട്ട്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ[PHOTOS]
കഴിഞ്ഞ മാർച്ച് പത്ത് മുതൽ ഭർത്താവുമായി അകന്നു കഴിയുകയാണ്. അയാളുടെ വീട്ടുകാർ നിർബന്ധപൂർവം അവിടെ നിന്ന് പുറത്താക്കിയെന്നാണ് ഇവർ പറയുന്നത്.. അനുനയശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭർത്തൃവീട്ടുകാർ തന്നെ തിരികെ സ്വീകരിക്കുന്നില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്. പരാതിയുമായി പൊലീസിനെ സമീപിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കിയെന്നും ഇവർ ആരോപിക്കുന്നു. സ്ത്രീയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് പൊലീസ് എഫ്ഐആർ‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കി; ഭർത്തൃപിതാവിനെതിരെ പരാതിയുമായി സ്ത്രീ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement