ബാറുകളിലും വൈൻ പാർലറുകളിലും ഇനി 'ഒറിജിനൽ വിദേശി'യും

Last Updated:
തിരുവനന്തപുരം: കേരളത്തിലെ ബാറുകളിൽ വിദേശ നിർമിത വിദേശ മദ്യവും ബിയർ പാർലറുകളിലൂടെ വിദേശ നിർമ്മിത വിദേശ ബിയറും വൈനും വിൽക്കാൻ സർക്കാരിന്റെ അനുമതി. നേരത്തെ ബെവ്കോയുടെ ഔട്ട് ലെറ്റുകൾ വഴി വിദേശ നിർമ്മിത വിദേശ മദ്യവും വൈനും വിൽക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ഉത്തരവിൽ വ്യക്തത വരുത്തിയാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ബെവ്കോ വെയർ ഹൗസുകളിൽ നിന്നും ഇനി ബാറുകൾക്ക് വിദേശ നിർമ്മിത വിദേശ മദ്യവും വാങ്ങാം.
ബിവറേജസ് ഷോപ്പുകള്‍വഴിമാത്രം ലഭ്യമായിരുന്ന ഇറക്കുമതിമദ്യം വില്‍കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം .ഇത് പരിഗണിച്ചാണ് എക്‌സൈസ് വകുപ്പിന്റെ ഉത്തരവ്. ബിവറേജസ് ഗോഡൗണുകള്‍ വഴി ബാറുകളിലേക്കു മുന്തിയ ഇനം ഇറക്കുമതി മദ്യം നൽകുന്നത് നികുതി ഇനത്തില്‍ വലിയ നേട്ടമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 17 കമ്പനികളുടെ 227 ബ്രാന്‍ഡുകളിലുള്ള ഇറക്കുമതി മദ്യമാണ് സർക്കാർ വിൽക്കുന്നത്. ഇതുവഴി 60 കോടിരൂപ ബിവറേജസ് കോർപ്പറേഷനൻ അധികവരുമാനം പ്രതീക്ഷിക്കുന്നു. ബാറുകള്‍ക്ക് പുറമെ,ക്ലബ്ബ് ലൈസന്‍സികള്‍ക്കും,എയര്‍പോര്‍ട്ട് ഷോപ്പുകള്‍ക്കും പുതിയ തീരുമാനം വഴി ഇറക്കുമതി മദ്യം വിൽക്കാം.
advertisement
ഓഗസ്റ്റ് 20 മുതലാണ് ബെവ്കോയുടെ ഔട്ട് ലെറ്റുകൾ വഴി വിദേശ നിർമ്മിത വിദേശ മദ്യം വിറ്റ് തുടങ്ങിയത്. 4 വിതരണക്കാരുടെ 30 ബ്രാൻഡുകളാണ് ഇപ്പോൾ വിൽക്കുന്നത്. ഇതുവരെ 6 കോടിയുടെ വില്പനയാണ് നടന്നത്. കരാ‍ർ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാൻഡുകളും വൈകാതെ വിപണിയിൽ എത്തും. വിദേശ നിർമിത വിദേശമദ്യത്തിന്റെ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സർക്കാർ ഖജനാവിലുമെത്തും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാറുകളിലും വൈൻ പാർലറുകളിലും ഇനി 'ഒറിജിനൽ വിദേശി'യും
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement