advertisement

സാങ്കേതിക സർവകലാശാല വിസിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ

Last Updated:

ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം വാങ്ങാനും തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കാനും ചാൻസലർ വിസിക്ക് നിർദേശം നൽകി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഇവരിൽനിന്ന് വിശദീകരണം വാങ്ങാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കാനും ചാൻസലർ വി സിക്ക് നിർദേശം നൽകി.
ഇന്നലെ വി സി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിശദീകരണം ചോദിക്കാൻ ആവശ്യപ്പെട്ടത്. രജിസ്ട്രാർ അടക്കമുള്ളവർ സഹകരിക്കുന്നില്ലെന്ന് വി.സി ചാൻസലറെ അറിയിച്ചു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാമെന്നാണ് ഗവർണർ വി സിയെ അറിയിച്ചത്. അതേസമയം പ്രതിഷേധം ഭയന്ന് വി സി സിസ തോമസ് ഇന്നലെയും സർവകലാശാലയിൽ എത്തിയില്ല.
advertisement
അതേസമയം, കെടിയു താത്കാലിക വി സി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാർ ഹർജി നൽകിയിട്ടുണ്ട്. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്. ഗവർണർ വി സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാങ്കേതിക സർവകലാശാല വിസിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ
Next Article
advertisement
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
  • സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.90 രൂപയായി 19.2% വർദ്ധനവാണ് ഉണ്ടായത്

  • ഓർഡറിന് 2.40 രൂപ അധികം നൽകേണ്ടതായ മാറ്റം ഇറ്റേണൽ ലിമിറ്റഡ് പ്രഖ്യാപിച്ചു, GST ഒഴിവാക്കി

  • റെസ്റ്റോറന്റുകളും ഡെലിവറി പങ്കാളികളും എണ്ണവില വർദ്ധനവിൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന

View All
advertisement