• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടികളുടെ എണ്ണം അധ്യാപരെ നിയമിക്കുന്നതിന് മാനദണ്ഡമാകരുത്; സംഗീത അധ്യാപകരുടെ നിയമനം ഗൗരവമായി കാണണമെന്ന് ഹൈക്കോടതി

കുട്ടികളുടെ എണ്ണം അധ്യാപരെ നിയമിക്കുന്നതിന് മാനദണ്ഡമാകരുത്; സംഗീത അധ്യാപകരുടെ നിയമനം ഗൗരവമായി കാണണമെന്ന് ഹൈക്കോടതി

കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തില്‍ പ്രാധാന്യമുണ്ടെന്നും കോടതി

  • Share this:

    കൊച്ചി: കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയെന്ന് കേരള ഹൈക്കോടതി. സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവപരമായി ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

    കുട്ടികളുടേയും പിരീയഡുകളുടേയും എണ്ണമോ സാമ്പത്തിക ബാധ്യതയോ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസമോ ആവരുത്. കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തില്‍ പ്രാധാന്യമുണ്ട്.
    Also Read- ഹെൽത്ത് കാർഡ് ‘അന്ത്യശാസനം’ മൂന്നാമതും നീട്ടി; ഒരു മാസം കൂടി സമയമെന്ന് ആരോഗ്യമന്ത്രി; ഇനി നീട്ടില്ലെന്ന് പ്രസ്‍താവന

    സ്കൂളുകളിൽ സംഗീത അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ സംഗീതാധ്യാപകൻ ഹെലൻ തിലകം ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.

    Published by:Naseeba TC
    First published: