ഹെൽത്ത് കാർഡ് 'അന്ത്യശാസനം' മൂന്നാമതും നീട്ടി; ഒരു മാസം കൂടി സമയമെന്ന് ആരോഗ്യമന്ത്രി; ഇനി നീട്ടില്ലെന്ന് പ്രസ്‍താവന

Last Updated:

ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ആരോഗ്യവകുപ്പ് ഒരു മാസം കൂടി നീട്ടി. ഹോട്ടൽ റസ്റ്റോറൻറ് സംഘടനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എടുക്കാൻ ഇനി സാവകാശം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രജിസ്റ്റർ ചെയ്‌ത ഹെൽത്ത് കാർഡുകളുടെ എണ്ണവും അതിന്റെ പരിശോധനകളും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തും.
Also Read- മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ നാലു സെന്റ് വീട്ടുവളപ്പിൽ ഇടം നൽകി വിദ്യാർത്ഥിനി
ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കും. എത്രപേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതാണ്. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു.
പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽത്ത് കാർഡ് 'അന്ത്യശാസനം' മൂന്നാമതും നീട്ടി; ഒരു മാസം കൂടി സമയമെന്ന് ആരോഗ്യമന്ത്രി; ഇനി നീട്ടില്ലെന്ന് പ്രസ്‍താവന
Next Article
advertisement
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
  • ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.

  • പ്രധാനമന്ത്രിക്ക് ശബരിമലയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

  • ഏകീകൃത സിവിൽ കോഡ് നടപ്പിലായാൽ ശബരിമല പ്രശ്നം തീരുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement