കേരളത്തിൽ ദിനംപ്രതി ഉയർന്നു വരുന്ന തെരുവുനായ ശല്യം (stray dog menace) ഞെട്ടിക്കുന്ന വാർത്തകളാണ് നമുക്ക് മുന്നിലേക്ക് തരുന്നത്. പലയിടങ്ങളിലും വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത് എന്ന് വ്യക്തം. നാട്ടുകാരും നായസ്നേഹികളും രണ്ട് ചേരി തിരിഞ്ഞുള്ള വാദങ്ങളും പ്രതിവാദങ്ങളും അതുപോലെ തന്നെ കനക്കുന്നു. ഈ വേളയിൽ വിഷയത്തെക്കുറിച്ച് ചലച്ചിത്ര നടൻ ഹരീഷ് പേരടി (actor Hareesh Peradi) പ്രതികരണവുമായി രംഗത്ത്. ഫേസ്ബുക്കിലാണ് ഹരീഷ് പേരടിയുടെ കുറിപ്പ് (Facebook post) പ്രത്യക്ഷപ്പെട്ടത്.
"പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും, അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു കേരളത്തിൽ... പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമേ ബുദ്ധിമുട്ടുണ്ടാവുകയുള്ളു... കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്... പിന്നെ വന്ധ്യംകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് (നിയമം അനുവദിക്കുമെങ്കിൽ) അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനീയങ്ങൾ) കൊടുത്ത് വളർത്തുകയെന്നതാണ്.. അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക...
കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത, മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റൂ...', പേരടി പോസ്റ്റിൽ കുറിച്ചു.
അതേസമയം, തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുൻ ഉത്തരവുകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന നായ്ക്കളുടെ ആക്രമണം നേരിടുന്നതിനുള്ള നടപടികളും വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
നിയമം കൈയിലെടുക്കരുതെന്നും തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി പൊതുജനങ്ങളോടായി പറഞ്ഞു. ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ തെരുവ് നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്നും നായ്ക്കളുടെ കടിയേൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.
Summary: Actor Hareesh Peradi writes an opinion piece on his Facebook timeline against the rising stray dog menace in the state. His words come laced in a sarcastic notes points a finger or two at the absence of a system to tackle the ever-increasing issue
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hareesh Peradi, Stray dog, Stray dog attack