COVID 19 | 'സംസ്ഥാനത്ത് മരണനിരക്ക് പിടിച്ചു നിർത്താനായത് ആസൂത്രിതമായ പ്രവർത്തനം കൊണ്ട്'; ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ

Last Updated:

ആരോഗ്യമുള്ളവരാണ് കേരളത്തിൽ ഉള്ളവരെങ്കിലും ജീവിതശൈലീ രോഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി. ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും ചിട്ടയായ പരിശ്രമത്തിന് എല്ലാവരും പിന്തുണ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടും മരണനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ശൈലജ ടീച്ചർ ഇങ്ങനെ പറഞ്ഞത്. വൻതോതിലുള്ള വർദ്ധന രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ പ്രതീക്ഷിച്ചത്ര വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, ജാഗ്രത കൈവിടരുതെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ കൂടെ തന്നെ മരണനിരക്കും വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിൽ ജീവിതശൈലീ രോഗികൾ കൂടുതലുള്ള അവസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ മരണനിരക്ക് വർദ്ധിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ, അതിനെ മറികടക്കാൻ സാധിച്ചു.
You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി​ [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെല്ലാം ഒരുമിച്ചു ചേർന്നുള്ള ശ്രമത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
advertisement
ആരോഗ്യമുള്ളവരാണ് കേരളത്തിൽ ഉള്ളവരെങ്കിലും ജീവിതശൈലീ രോഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി. ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും ചിട്ടയായ പരിശ്രമത്തിന് എല്ലാവരും പിന്തുണ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | 'സംസ്ഥാനത്ത് മരണനിരക്ക് പിടിച്ചു നിർത്താനായത് ആസൂത്രിതമായ പ്രവർത്തനം കൊണ്ട്'; ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ
Next Article
advertisement
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
  • പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ രണ്ട് മിനിറ്റ് താളമിട്ടു

  • കണ്ണൂർ മാട്ടൂൽ സ്വദേശിയായ പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ ഏറ്റെടുത്തത്

  • കാസർഗോഡ് സ്വദേശിനികൾ ഉൾപ്പെടെ 16 അംഗ മലയാളി സംഘത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവേശം നൽകി

View All
advertisement