കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ജനജീവിതത്തിന് ശല്യമുണ്ടാക്കുന്ന അരിക്കൊമ്പൻ എന്ന് വിളിക്കപ്പെടുന്ന കാട്ടാനയെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാൻ ഹൈക്കോടതി നിർദേശം. അരിക്കൊമ്പൻ വിഷയത്തില്‍ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് കോടതി. ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം വിദഗ്ധസമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി. അരിക്കൊമ്പനെ പിടിച്ച് കഴിഞ്ഞാലുള്ള പദ്ധതി വിശദമാക്കാൻ ചീഫ് കൺസർവേറ്ററോട് കോടതി നിര്‍ദേശിച്ചു.
കൊമ്പനെ പിടിക്കാതെ തന്നെ എന്തെങ്കിലും പരിഹാരം കാണാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു.ആനയുടെ ശല്യത്തിന് ശ്വാശ്വത പരിഹാരം കോളനി നിവാസികളെ മാറ്റി പാർപ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു രാത്രിയിലെ കൊമ്പന് പിന്നാലെയുള്ള സഞ്ചാരം അഭികാമ്യമല്ല എന്നും കോടതി പറഞ്ഞു. പാലക്കാട് പിടിച്ച പി.ടി. സെവനെ കൈകാര്യം ചെയ്തത് മോശമായി പോയെന്നും അതുപോലെ അരിക്കൊമ്പനെ കൈകാര്യം ചെയ്യാൻ സമ്മതിക്കില്ല എന്നും കോടതി വ്യക്തമാക്കി.
ഗത്യന്തരമില്ലാത്ത ശല്യം അവസ്ഥ മനുഷ്യവാസ പ്രദേശത്തിന് അടുത്ത് ഉണ്ടായാൽ മാത്രം കൊമ്പനെ പിടികൂടി റേഡിയോ കോളർ വച്ച് ഉൾക്കാട്ടിൽ തുറന്നു വിടാനും വനം വകുപ്പിനോട് കോടതി നിർദേശം നല്‍കി.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പിടിച്ചാൽ കാട്ടിൽ വിടുമോയെന്നും ആനയെ സംരക്ഷിക്കുമോയെന്നും കോടതി ചോദിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരട്ടേയെന്നും കോടതി നിർദേശിച്ചു. പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Idukki, Wild Elephant