Actress Attack Case|ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി
കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിനെ (Dileep)വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. നടിയെ ആക്രമിച്ച കേസിൽ (Actress Attack CAse)നാലു വർഷത്തിന് ശേഷം ചിലർ വെളിപ്പെടുത്തൽ നടത്തുന്നത് സംശയകരമാണെന്നും വിചാരണ വൈകിപ്പിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്നും കേസ് പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.
ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷകന്റെ സൗകര്യാർത്ഥം കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രോസിക്യൂഷന് വാക്കാൽ നിര്‍ദേശം നല്കി. വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ബന്ധുവായ അപ്പു , ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികള്‍.
advertisement
കണ്ടാലറിയാവുന്ന വ്യക്തിയെന്നാണ് ആറാം പ്രതിയെക്കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുന്‍ റൂറല്‍ എസ്.പിയും ഇപ്പോള്‍ ഐ.ജിയുമായ എ.വി. ജോര്‍ജ്, എസ്.പി. സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
advertisement
തന്റെ ദേഹത്ത് കൈവെച്ച ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ കൈവെട്ടണം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്തണമെന്ന രീതിയില്‍ ദിലീപ് മറ്റു പ്രതികളുമായി സംഭാഷണം നടത്തിയെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ദിലീപിന്റെ ചില ഓഡിയോ ക്ലിപ്പുകളാണ് പുതിയ കേസിലേക്ക് വഴിവെച്ചിരിക്കുന്നത്. പ്രതികളുടെ ഗൂഢാലോചന ബാലചന്ദ്രകുമാര്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായിട്ടുണ്ടെന്ന് എഫ്. ഐ. ആറില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2022 6:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case|ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി