നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോട്ടറിയടിച്ച ഒന്നാം സമ്മാനം 65 ലക്ഷം രൂപ കേസുള്ളതിനാൽ നൽകാനാകില്ലെന്ന് സർക്കാർ; തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി

  ലോട്ടറിയടിച്ച ഒന്നാം സമ്മാനം 65 ലക്ഷം രൂപ കേസുള്ളതിനാൽ നൽകാനാകില്ലെന്ന് സർക്കാർ; തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി

  ഒന്നാം സമ്മാനം ലഭിച്ച 65 ലക്ഷം രൂപ യുവതിക്ക് രണ്ടു മാസത്തിനുള്ളില്‍ കൈമാറണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി

  Rupee

  Rupee

  • Share this:
   കൊച്ചി: ഒന്നാം സമ്മാനം ലോട്ടറിയടിച്ച വീട്ടമ്മയ്ക്ക് സമ്മാനത്തുക നൽകാനാകില്ലെന്ന സർക്കാരിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. ലോട്ടറി ഏജന്റായ ഭര്‍ത്താവിനെതിരെ കേസുണ്ടെന്ന കാരണം പറഞ്ഞാണ് ഭാര്യയ്ക്ക് ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ തടഞ്ഞുവെയ്ക്കാൻ സർക്കാർ ശ്രമിച്ചത്. ഇതിനെതിരെ കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്‍സി ഉടമ മുരളീധരന്റെ ഭാര്യ പി. ഷിത നല്‍കിയ ഹര്‍ജി കോടതി അനുവദിക്കുകയായിരുന്നു. ഹർജിക്കാർക്ക് സമ്മാനത്തുക കൈമാറണമെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

   സമ്മാനത്തുകയ്ക്ക് അര്‍ഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണ് ഹര്‍ജിക്കാരി സമര്‍പ്പിച്ചതെന്നും ഹര്‍ജിക്കാരിക്കെതിരെ കേസ് നടപടികളൊന്നും നിലവിലില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സമ്മാനം ലഭിച്ച 65 ലക്ഷം രൂപ ഇവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ കൈമാറണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

   2015 ല്‍ ഷിത എടുത്ത ഒരു ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചത്. എന്നാൽ കണ്ണൂരിൽ ലോട്ടറി ഏജൻസി നടത്തിയിരുന്ന ഷിതയുടെ ഭർത്താവ് മുരളീധരൻ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് കേസെടുത്തിരുന്നു. ഇതേ തുടർന്ന് മുരളീധരന്‍റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍റെ ഭാര്യ ഷിതയ്ക്ക് ലോട്ടറിയടിച്ച സമ്മാന തുക സർക്കാർ തടഞ്ഞുവെച്ചത്.

   മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം

   കോട്ടയം: അ​മ്മ​യു​മാ​യി വഴക്കുണ്ടാക്കി ഒ​ത​ള​ങ്ങ ക​ഴി​ച്ച യു​വ​തി​യേ​യും ര​ണ്ടു മ​ക്ക​ളേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്കം ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ന സ്വ​ദേ​ശി​യാ​യ യു​വ​തിയെയും അ​ഞ്ചു വ​യ​സും എ​ട്ടു മാ​സ​വും പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെയുമാണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യു​വ​തി​യുടെയും ഇ​ള​യ കു​ഞ്ഞിന്‍റെയും ആരോഗ്യനില ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

   Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   ബു​ധ​നാ​ഴ്ച രാ​ത്രിയാണ് അമ്മയുമായി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ര്‍​ന്ന് 24 കാ​രി​യാ​യ യു​വ​തി മ​ക്ക​ളു​മാ​യി ഒ​ത​ള​ങ്ങ ക​ഴി​ച്ച​ത്. രാ​ത്രി അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ​ക​ളെ​യും ഇ​ള​യ കു​ഞ്ഞി​നേ​യും അമ്മ തന്നെയാണ് വാഹനം വിളിപ്പിച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മൂ​ത്ത മ​ക​ള്‍​ക്കും ഒ​ത​ള​ങ്ങ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു യു​വ​തി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പോ​ലി​സ് വീ​ട്ടി​ലെ​ത്തി ഈ കു​ട്ടി​യെ കോട്ടയം മെഡിക്കൽ കോളേജിലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

   മു​ന്നാ​മ​ത്തെ ഭ​ര്‍​ത്താ​വി​നൊ​പ്പം പാ​ല​രാ​മ​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വ​തി അവധി ദിവസങ്ങളിൽ അ​മ്മ​യു​ടെ അ​ടു​ത്തു കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി താമസിക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ യുവതി എത്തിയപ്പോൾ ഇവരുടെ അടുപ്പക്കാരായ ചില ചെറുപ്പക്കാർ കാണാൻ എത്തിയിരുന്നു. യുവതിയുടെ പഴയകാല സുഹൃത്തുക്കളാണിവർ. ഇവർ വീട്ടിലെത്തുന്നത് യുവതിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മുമ്പും വഴക്കുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞ് അമ്മയും മകളും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് യുവതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോറിൽ ഒതളങ്ങ ചേർത്ത് മക്കൾക്ക് നൽകിയ ശേഷമാണ് യുവതി കഴിച്ചതെന്ന് വ്യക്തമായി.

   യുവതിയും അമ്മയും തമ്മിലുള്ള വഴക്ക് നേരത്തെ പൊലീസിന് മുന്നിൽ പരാതിയായി എത്തിയിരുന്നു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽവെച്ച് ഉണ്ടായ ഒത്തുതീർപ്പ് പ്രകാരം ഈ മാസം 30 വരെ വാഴമനയിലെ വീട്ടിൽ യുവതി താമസിക്കട്ടെയെന്ന് പൊലീസ് അമ്മയോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇവർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ വീണ്ടും ഇരുവരും തമ്മി. വഴക്ക് ഉണ്ടായതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
   Published by:Anuraj GR
   First published:
   )}