കേന്ദ്ര ഏജൻസികളെ വിടാതെ സർക്കാർ; ജുഡിഷ്യൽ അന്വേഷണത്തിന് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ച് വിജ്ഞാപനമിറങ്ങി

Last Updated:

സ്വർണക്കടത്തിലെ ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണത്തിൽ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരെയുള്ള മനഃപൂർവമായ നീക്കമായി കണ്ടാണ് റിട്ട. ജസ്റ്റിസ് വി കെ മോഹനനെ സർക്കാർ വിഷയം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് 1952 അനുസരിച്ചായിരുന്നു നടപടി. ആറു മാസമാണ് കമ്മീഷൻറെ കാലാവധി.
ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ജയിലിൽനിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായെന്നും വിശദീകരണക്കുറുപ്പിൽ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.
അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഇവയാണ്
  • ∙മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ ശബ്ദശകലത്തിലെ വസ്തുതകൾ അന്വേഷിക്കുക.
advertisement
മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനൽ കേസിൽ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക.
  • സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തെറ്റായി പ്രതിചേർക്കുന്നതിനു ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കുക.
  • ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക.
advertisement
  • കമ്മീഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കാമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വന്നെങ്കിലും കേന്ദ്ര ഏജൻസികളോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് പ്രഖ്യാപനമാണ് സർക്കാർ നീക്കം.
Also Read- Explained: കോവിഡ് രോഗികളിൽ കണ്ടുവരുന്ന കറുത്ത ഫംഗസ് ബാധ എന്താണ്? ലക്ഷണങ്ങൾ, ചികിത്സ
Key Words: Gold Smuggling Case, LDF government, Swapna Suresh, Sandeep Nair, Pinarayi Vijaya, Enforcement Directorate, ED, Customs, Judical Probe, justice vk mohan, central agenicies
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര ഏജൻസികളെ വിടാതെ സർക്കാർ; ജുഡിഷ്യൽ അന്വേഷണത്തിന് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ച് വിജ്ഞാപനമിറങ്ങി
Next Article
advertisement
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
  • 20കാരനായ മകൻ ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ അമ്മയെ കൊലപ്പെടുത്തി.

  • മോഷണത്തിനിടെ അമ്മ പിടികൂടിയതിനെ തുടർന്ന് 20കാരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  • പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കണ്ടെത്തി, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു.

View All
advertisement