കേരളബാങ്കിൽ അക്കൗണ്ട് തുറന്ന് എം.ജയചന്ദ്രൻ; കേരളമാകെ ഒരു ബാങ്കിലേക്കെന്ന് മന്ത്രി കടകംപള്ളി

Last Updated:

വലിയ സാധ്യതയുള്ള ബാങ്കായി കേരള ബാങ്ക് മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിരുവനന്തപുരം: കേരള ബാങ്കിൽ അക്കൗണ്ട് തുറന്ന് ഗായകനും സംഗീത സംവിധായകനുമായ എം. ജയചന്ദ്രൻ. കേരള
ബാങ്കിന്റെ തിരുമല ബ്രാഞ്ചിൽ എത്തിയാണ് ജയചന്ദ്രൻ അക്കൗണ്ട് തുറന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളമാകെ കേരളബാങ്കിലേക്ക് ആണെന്നും മന്ത്രി കുറിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,
'പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ കേരള ബാങ്കിന്റെ തിരുമല ബ്രാഞ്ചിൽ എത്തി
അക്കൗണ്ട് തുറന്നു. കേരളമാകെ കേരള ബാങ്കിലേക്ക്. ❤️
#KeralaBank'
advertisement
പ്രസിഡന്റും എം കെ കണ്ണനെ വൈസ് പ്രസിഡന്റുമായി നിയമിച്ചു. കേരളബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി
മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാബാങ്കുകളെ ലയിപ്പിച്ചാണ് 2019 നവംബർ 26ന് കേരള ബാങ്ക് രൂപവത്കരിച്ചത്.
ഒരു വർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്ക് ആയിരുന്നു
ചുമതല. ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് പ്രഥമ തെരഞ്ഞെടുപ്പ് നടന്നത്.
വലിയ സാധ്യതയുള്ള ബാങ്കായി കേരള ബാങ്ക് മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അനന്തമായ സാധ്യതകൾ കേരള ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
കേരളബാങ്കിൽ അക്കൗണ്ട് തുറന്ന് എം.ജയചന്ദ്രൻ; കേരളമാകെ ഒരു ബാങ്കിലേക്കെന്ന് മന്ത്രി കടകംപള്ളി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement