advertisement

കെ.വി തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; സോണിയയെ നേരിൽ കാണാൻ നിർദ്ദേശം

Last Updated:

സുഹൃത്തുക്കളുമായി ആലോചിച്ച് തുടർ തീരുമാനമെടുക്കുമെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു

ന്യൂഡൽഹി: എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എം.പി കെ.വി തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമം തുടങ്ങി. കെ.വി തോമസിനെ മുകുൾ വാസ്നിക് ഫോണിൽ വിളിച്ചു. ഞായറാഴ്ച സോണിയ ഗാന്ധിയെ നേരിൽ കാണാൻ മുകുൾ വാസ്നിക് കെ.വി തോമസിന് നിർദ്ദേശം നൽകി.സുഹൃത്തുക്കളുമായി ആലോചിച്ച് തുടർ തീരുമാനമെടുക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്. ഒരു സൂചന പോലും നൽകാതെ തന്നെ ഒഴിവാക്കിയതിൽ ദുഃഖവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ആരോഗ്യവും പ്രവർത്തനശേഷിയുമുണ്ടെന്നും പൊതു പ്രവർത്തനരംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു. തന്നോടൊരു വാക്ക് പോലും പറയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തന്നെ കറിവേപ്പിലയാക്കാൻ ആർക്കും കഴിയില്ല. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടു പോകും. തന്നെ ഒഴിവാക്കിയത് ഞെട്ടലായി. ഒഴിവാക്കുമെന്ന സൂചനകളൊന്നും നൽകിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖമെന്നും കെ.വി തോമസ് പറഞ്ഞു. പ്രായമായത് തെറ്റല്ല. പാർട്ടിക്ക് വേണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും. തന്‍റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും കെ.വി തോമസ് പറഞ്ഞിരുന്നു.
advertisement
സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും തുറന്നു പറഞ്ഞ കെ.വി തോമസ് പക്ഷേ ഹൈബി ഈഡനു വേണ്ടി പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.വി തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; സോണിയയെ നേരിൽ കാണാൻ നിർദ്ദേശം
Next Article
advertisement
ATMൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച യുവാവിന് 9 വർഷത്തിന് ശേഷം ലഭിച്ചത് 3 ലക്ഷം രൂപ ! 
ATMൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച യുവാവിന് 9 വർഷത്തിന് ശേഷം ലഭിച്ചത് 3 ലക്ഷം രൂപ ! 
  • എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച യുവാവിന് ഒൻപത് വർഷം നീണ്ട പോരാട്ടം നടന്നു

  • ബാങ്ക് തുക തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് ഉപഭോക്തൃ ഫോറം 3 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു

  • വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരവും, പലിശയും, നിയമചിലവുകളും കമ്മീഷൻ നിർദ്ദേശിച്ചു

View All
advertisement