തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു വീണ്ടും കഥകളി അരങ്ങിൽ. . കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. ‘നളചരിതം ഒന്നാം ദിവസം’ കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ‘ദമയന്തി’യെയാണ് ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്. കൗമാരകാല ഓർമ്മകളിലേക്കും സൗഹൃദങ്ങളിലേക്കും കിളിവാതിൽ തുറന്ന് വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ. രാഘവനാശാന്റെ പ്രിയശിഷ്യയെന്നതിൽ അന്നും ഇന്നുമുള്ള നിറഞ്ഞ അഭിമാനത്തോടെ എന്ന അടിക്കുറിപ്പോടെയാണ് പരിപാടിയുടെ വിഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ച് വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ബിന്ദു കഥകളിയിൽ കിരീടം നേടിയിട്ടുണ്ട്. 13-ാം വയസ്സുമുതൽ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഒരിക്കൽകീടി അരങ്ങിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.