തൃശൂരില്‍ തെരുവുനായ കടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; തെരുവുനായക്ക് പേവിഷബാധയുള്ളതായി സംശയം
- Published by:Sarika KP
- news18-malayalam
Last Updated:
തെരുവു നായ അക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു.
തൃശൂര്‍: വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയെ തെരുവു നായ അക്രമിച്ച് ഗുരുത പരിക്ക്. ഒല്ലൂര്‍ ഇളംതുരുത്തിയില്‍ പല്ലുതേവര്‍ റോഡില്‍ പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52) ക്കാണ് പരുക്ക് പറ്റിയത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് സംഭവം. ഉഷ വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയിൽ ഓടിവന്ന് കടിക്കുകയായിരുന്നു. അക്രമത്തിൽ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധയുള്ളതായി നാട്ടുകാര്‍ സംശയിക്കുന്നു.
തെരുവു നായ അക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് നായയെ ഓടിച്ചശേഷമാണ് ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇതിനു ശേഷവും പലരെയും നായ അക്രമിച്ചതായാണ് പറയുന്നത്. ഇതോടെ സമീപവാസികള്‍ ആശങ്കയിലാണ്. നായയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Jun 26, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരില്‍ തെരുവുനായ കടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; തെരുവുനായക്ക് പേവിഷബാധയുള്ളതായി സംശയം










