'സ്പീക്കറുടെ പ്രസ്താവന ഭീരുത്വം; പൊടുന്നനെ സഭ വിളിച്ചാൽ 14 ദിവസത്തെ നോട്ടീസ് എങ്ങനെ നൽകും'; രമേശ് ചെന്നിത്തല

Last Updated:

"15 ദിവസത്തെ നോട്ടീസ് നല്‍കി വേണം സഭകൂടാന്‍ എന്നതാണ് നടപടി ക്രമം. അത് ഇവിടെ വെട്ടിച്ചുരുക്കി. അപ്പോള്‍ സ്പീക്കറെ മാറ്റാനുളള പ്രമേയത്തിന് നോട്ടീസ് കൊടുക്കാന്‍ പതിനാല് ദിവസം വേണമെന്നുള്ളത് വെട്ടിച്ചുരുക്കാനുള്ള ബാധ്യതയും നിയമസഭാ സെക്രട്ടറിയേറ്റിനില്ലേ?"

തിരുവനന്തപുരം:  തന്നെ നീക്കാനുള്ള പ്രമേയം  നിയമസഭയില്‍ ചർച്ചയ്ക്കെടുക്കില്ലന്ന സ്പീക്കറുടെ പ്രസ്താവന ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  24 നാണ്  നിയമസഭാ ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. സഭാ ചട്ടങ്ങള്‍ അനുസരിച്ച് പതിനഞ്ച് ദിവസത്തെ  നോട്ടീസുണ്ടെങ്കില്‍ മാത്രമേ സഭ വിളിക്കാന്‍ കഴിയുകയുള്ളു.    പതിനഞ്ച് ദിവസത്തെ നോട്ടീസുണ്ടെങ്കില്‍ മാത്രമേ   പതിനാല് ദിവസത്തെ നോട്ടീസ് കൊടുത്ത് സ്പീക്കറെ മാറ്റണമെന്ന് പ്രതിപക്ഷത്തിന് ആവശ്യപ്പെടാന്‍ കഴിയുകയുള്ളു.  ഇവിടെ സര്‍ക്കാരും ഗവര്‍ണ്ണറും  പ്രതിപക്ഷത്തിന് പതിനഞ്ച്  ദിവസം  തന്നിട്ടില്ല.  പിന്നെയെങ്ങിനാണ്  പ്രതിപക്ഷം  പതിനാല് ദിവസത്തെ നോട്ടീസ് കൊടുക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
"പതിനഞ്ച് ദിവസത്തെ നോട്ടീസ് നല്‍കി  വേണം  സഭകൂടാന്‍ എന്നതാണ് നടപടി ക്രമം. അത് ഇവിടെ വെട്ടിച്ചുരുക്കി.   അപ്പോള്‍   സ്പീക്കറെ മാറ്റാനുളള പ്രമേയത്തിന് നോട്ടീസ് കൊടുക്കാന്‍  പതിനാല് ദിവസം വേണമെന്നുള്ളത് വെട്ടിച്ചുരുക്കാനുള്ള  ബാധ്യതയും  നിയമസഭാ സെക്രട്ടറിയേറ്റിനില്ലേ?"- ചെന്നിത്തല ചോദിച്ചു.
സ്പീക്കറെ നീക്കണമെന്ന പ്രമേയം  എം ഉമ്മര്‍ എം.എല്‍.എ ഇന്ന് നല്‍കിയിട്ടുണ്ട്. അതിനെക്കുറിച്ച് സ്പീക്കര്‍ അഭിപ്രായം പറഞ്ഞത് വളരെ നിര്‍ഭാഗ്യകരമായി പോയി.  സ്പീക്കറെ നീക്കാനുള്ള പ്രമേയം സഭയില്‍ എടുക്കില്ലന്ന് സ്പീക്കര്‍ തന്നെ  പറയുന്നത് ഭീരുത്വമാണ്. തന്നെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഏത് ചര്‍ച്ചക്കും  താന്‍ തയാറാണെന്നാണ് റയേണ്ടത്. സ്പീക്കര്‍ അങ്ങിനെ ഒളിച്ചോടുന്നത് ശരിയല്ല. പതിനാല് ദിവസത്തെ നോട്ടീസ് ഉണ്ടാകാതെ പോയത്  പ്രതിപക്ഷത്തിന്റെ കുറ്റമല്ല.  പതിനഞ്ച് ദിവസത്തെ  നോട്ടീസ് കൊടുത്ത് നിയമസഭ വിളിക്കേണ്ട ഉത്തരവാദിത്വം സഭക്കുളളതാണ്. അതിന്റെ കുറ്റം പ്രതിപക്ഷത്തിന് മേല്‍ ചാരേണ്ട.  പതിനഞ്ച് ദിവസത്തെ നോട്ടീസ് കൊടുക്കാതെ  സഭകൂടാനുളള തിരുമാനം എടുത്തവര്‍ക്കാണ് അതിന്റെ കുറ്റമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
പതിനഞ്ച്  ദിവസത്തെ നോട്ടീസ് കൊടുത്തേ സഭ കൂടാവൂ എന്നിരിക്കെ അത് നിഷേധിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ  പതിനാല് ദിവസത്തെ നോട്ടീസ് കൊടുക്കും. അത് പ്രായോഗികമല്ലല്ലോ. അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടിക്രമങ്ങളിലുടെയാണ് സഭ ചേരുന്നത് എന്നത് കൊണ്ട് തന്നെ ഈ നടപടിക്രമത്തിലൂടെ തന്നെ സ്പീക്കറെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന്  അനുമതി നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.
രണ്ടു പ്രമേയങ്ങളും പ്രതിപക്ഷം കൊടുക്കുന്നുണ്ടെന്ന് ആദ്യമേ തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.  അവിശ്വാസ പ്രമയേവും, സ്പീക്കറെ  നീക്കാനുള്ള പ്രമേയവും പ്രതിപക്ഷം അവതരിപ്പിക്കുന്നുണ്ടെന്ന് ഒരു കുറിപ്പിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. യുഡി എഫിലെ എല്ലാ കക്ഷി നേതാക്കളുമായും ചര്‍ച്ച ചെയ്താണ്  മുഖ്യമന്ത്രിയെ അറിയിച്ചത്. സഭ എത്ര ദിവസം കൂടണം എന്നുള്ളത്  സ്പീക്കര്‍ക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റി വിളിച്ചുകൂട്ടി തിരുമാനിക്കാവുന്നതേയുള്ളു. സഭ കൂടാനുളള സമന്‍സ് മാത്രമാണ് ഗവര്‍ണ്ണര്‍   കൊടുക്കുന്നത്. എത്ര  ദിവസം സഭ കൂടണമെന്ന് തിരുമാനിക്കുന്നത്  നിയമസഭ  തന്നെയാണ്. ഇരുപത്തിനാലിന് സഭ കൂടിക്കഴിഞ്ഞാല്‍ പിന്നെ ഓണം കഴിഞ്ഞ് മൂന്നാം തീയതി സഭ കൂടാവുന്നതേയുള്ളു. അതില്‍ സ്പീക്കറെ നീക്കുന്ന കാര്യം തിരുമാനിക്കാം. അവിശ്വാസ പ്രമേയത്തിന്  വി ഡി സതീശന്‍ എം എല്‍ എ  ഇന്നലെ നോട്ടീസ് കൊടുത്തു. അത് സഭ കൂടുന്ന ദിവസം തന്നെ എടുക്കേണ്ടി  വരും.  അന്നാണ് പ്രതിപക്ഷം  ലീവ് കൊടുത്തിരിക്കുന്നത്.
advertisement
പതിനേഴാം തീയതി  നടക്കുന്ന  നിയമസഭാ   ടി.വിയുടെ പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കില്ല.  നിയമസഭാ സഭാ ടി.വിയോട് എതിര്‍പ്പില്ല. സ്പീക്കര്‍ക്കെതിരെ  നോട്ടീസ് കൊടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷം അതില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പീക്കറുടെ പ്രസ്താവന ഭീരുത്വം; പൊടുന്നനെ സഭ വിളിച്ചാൽ 14 ദിവസത്തെ നോട്ടീസ് എങ്ങനെ നൽകും'; രമേശ് ചെന്നിത്തല
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement