ICDS സൂപ്പർ വൈസറുടെ വീഴ്ച; കണ്ണൂരിൽ വിധവയ്ക്ക് പെൻഷൻ നിരസിക്കപ്പെട്ട സംഭവത്തിൽ കർശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

Last Updated:

പുനർവിവാഹിതയല്ലാത്ത സ്ത്രീ പുനർവിവാഹിതയാണെന്ന് സാക്ഷ്യപത്രം നൽകിയതിനെ തുടർന്നാണ് സാമൂഹിക സുരക്ഷാ പെൻഷൻ (വിധവാ പെൻഷൻ) നിരസിക്കപ്പെട്ടത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂരിൽ വിധവയ്ക്ക് പെൻഷൻ നിരസിക്കപ്പെട്ട സംഭവത്തിൽ കർശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. പുനർവിവാഹിതയല്ലാത്ത സ്ത്രീ പുനർവിവാഹിതയാണെന്ന് സാക്ഷ്യപത്രം നൽകിയതിനെ തുടർന്നാണ് വിധവയ്ക്ക് സാമൂഹിക സുരക്ഷാ പെൻഷൻ (വിധവാ പെൻഷൻ) നിരസിക്കപ്പെട്ടത്.
പരാതിക്കാരിയായ കണ്ണൂർ പഴശ്ശി സ്വദേശിനി പി. വി. ടെസ്സിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കണമെന്ന് കമ്മീഷൻ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സംഭവത്തിൽ ഐ. സി. ഡി. എസ്. സൂപ്പർവൈസർക്ക്  മനുഷ്യാവകാശ കമ്മീഷന്റെ ശാസന ലഭിച്ചു. വീഴ്ച ആവർത്തിക്കരുത് എന്ന് കമ്മീഷൻ കർശന നിർദേശവും നൽകി.
സാക്ഷ്യപത്രം  കാരണം വിധവ പെൻഷൻ നഷ്ടമായ സാഹചര്യത്തിൽ പരാതിക്കാരിക്ക് ഐ. സി. ഡി. എസ്. സൂപ്പർവൈസർ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
advertisement
2020 നവംബർ 2 ന് ചേർന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമ കാര്യ സമിതിയാണ് പെൻഷൻ നിഷേധിച്ചത്. അന്നു മുതൽ ഇനി പെൻഷൻ അനുവദിക്കുന്ന തീയതി വരെ ഉള്ള കാലയളവിലെ പെൻഷൻ തുക എത്രയാണെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഐ.സി.ഡി.എസ്. സൂപ്പർവൈസറെ അറിയിക്കണം.  അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചക്കകം സൂപ്പർവൈസർ പ്രസ്തുത തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.  തുക നൽകിയ ശേഷം ഐ.സി.ഡി.എസ്. സൂപ്പർവൈസർ കമ്മീഷനിൽ നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ICDS സൂപ്പർ വൈസറുടെ വീഴ്ച; കണ്ണൂരിൽ വിധവയ്ക്ക് പെൻഷൻ നിരസിക്കപ്പെട്ട സംഭവത്തിൽ കർശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
Next Article
advertisement
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
  • കൃഷിഭൂമിയിൽ വിളയിക്കുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണമെന്ന് സദ്ഗുരു ആവശ്യപ്പെട്ടു

  • ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം

  • കാവേരി കോളിംഗ് വഴി വൃക്ഷാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം

View All
advertisement