നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉത്തരവ് നടപ്പാക്കാൻ ഡിജിപി നട്ടെല്ല് കാണിക്കണം; അനധികൃത ബോർഡുകളും കൊടിതോരണങ്ങളും പത്തു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

  ഉത്തരവ് നടപ്പാക്കാൻ ഡിജിപി നട്ടെല്ല് കാണിക്കണം; അനധികൃത ബോർഡുകളും കൊടിതോരണങ്ങളും പത്തു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

  അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

  ഹൈക്കോടതി

  ഹൈക്കോടതി

  • Share this:
   കൊച്ചി: പാതയോരങ്ങളിൽ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം.

   പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകളും കൊടി തോരണങ്ങളും പത്തു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈകോടതി ഉത്തരവിട്ടു.

   ALSO READ: Delhi Violence LIVE: ഡൽഹി കലാപത്തിൽ മരണം 22 ആയി; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് അജിത് ഡോവൽ

   അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

   ബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്ന് വിവിധ വകുപ്പുകൾ അനുസരിച്ച് പരമാവധി പിഴ ഈടാക്കാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിർദേശം നല്കി.

   ALSO READ: ഫേസ്ബുക്കിലൂടെ വർഗീയ വിദ്വേഷം; യുവാവിനെ 'ഇങ്ങെടുക്കുവാ' എന്ന് കേരള പൊലീസ്

   ഇത്തരക്കാർക്കെതിരെ നടപടി എടുക്കാത്തതിന്  പോലീസിനെതിരെ കോടതി ഇന്നും  വിമർശനം ഉന്നയിച്ചു.  പോലീസുകാർ അനുസരിക്കുന്നില്ലെങ്കിൽ ഡിജിപി സർക്കുലറുകൾ ഇറക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.

   അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ കർശന നടപടി നിർദേശിച്ചു ഡിജിപി സർക്കുലർ ഇറക്കിയിരുന്നു.

   ഇതിലെ നിർദേശങ്ങൾ പാലിക്കപെടുന്നില്ലെന്ന് വിലയിരുത്തിയാണ്  കോടതിയുടെ നിർദേശം. ഉത്തരവ് നടപ്പാക്കാൻ ഡിജിപി നട്ടെല്ല് കാണിക്കണമെന്നും കോടതി പറഞ്ഞു.
   First published:
   )}