എല്ലു പൊട്ടുമ്പോൾ മാത്രമാണോ പ്ലാസ്റ്റര്‍? കെകെ രമയുടെ പ്ലാസ്റ്റർ വിവാദ പശ്ചാത്തലത്തിൽ ഐഎംഎ ഭാരവാഹിയുടെ കുറിപ്പ്
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു പ്ലാസ്റ്റര്‍ കാരണം നിയമസഭ തന്നെ കലുഷിതമായ സാഹചര്യത്തിനിടെയാണ് ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ ഒരു രസകരമായ കുറിപ്പ് പങ്കുവെച്ചത്
സംസ്ഥാന നിയമസഭയ്ക്ക് അകത്തും പുറത്തും ‘പ്ലാസ്റ്റര്‍’ ആണ് സംസാരാവിഷയം. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വടകര എംഎല്‍എ കെ.കെ രമയുടെ കൈക്ക് പരിക്കേറ്റത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നു. ഇതിനിടെ രമയുടെ പരിക്ക് വ്യാജമാണെന്ന് പരിഹസിച്ച ഇടത് എംഎല്‍എ സച്ചിന്‍ദേവിനെതിരെ കെ.കെ രമ സൈബര്‍ സെല്ലിന് പരാതിയും നല്‍കി. അതേസമയം കെകെ രമ എംഎല്‍എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. കെ.കെ രമയുടെ പരിക്കേറ്റ കൈ എന്ന പേരിലുള്ള എക്സ്റേയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നു.
ഒരു പ്ലാസ്റ്റര്‍ കാരണം നിയമസഭ തന്നെ കലുഷിതമായ സാഹചര്യത്തിനിടെയാണ് ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ ഒരു രസകരമായ കുറിപ്പ് പങ്കുവെച്ചത്. കേരളത്തിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാക്ഷാല്‍ ‘പ്ലാസ്റ്റര്‍’ തന്നെ കുറിച്ച് പറയും വിധമാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
advertisement
ഡോ.സുല്‍ഫി നൂഹു പങ്കുവെച്ച കുറിപ്പ്
ഞാൻ “പ്ലാസ്റ്റർ”
“പാസ്റ്റർ” അല്ല “പ്ലാസ്റ്റർ”
രണ്ടും രണ്ടാണ്.
എന്നെക്കുറിച്ച് സർവ്വത്ര കൺഫ്യൂഷൻ. ചിലരൊക്കെ “ജനറൽ” ആശുപത്രിയെ “ജനൽ” ആശുപത്രി എന്ന് വിളിക്കുന്ന പോലെ! ജനലുള്ള ഏക ആശുപത്രി എന്ന് ധരിച്ച് വഷായവർ പോലുമുണ്ടത്രേ. ഞാൻ വെറും “പ്ലാസ്റ്റർ”
advertisement
ഈ ജനൽ ആശുപത്രി കൺഫ്യൂഷൻ പോലെ ഞാൻ കയറി ഇരിക്കുന്ന സ്ഥലത്തിൻറെ അടിയിലെ ശരീര ഭാഗങ്ങളിലൊക്കെ പൊട്ടലെന്നാണ് കൺഫ്യൂഷൻ.
ഞാൻ വെറും പാവം പ്ലാസ്റ്റർ. പൊട്ടലിന് മാത്രമല്ല ചതവിനും ലിഗമെൻഡ് ഇഞ്ചുറിക്കുമൊക്കെ തന്നെ എന്നെ കാസ്റ്റ് സ്ലാബ് അങ്ങനെ വിവിധ രൂപങ്ങളിൽ ഡോക്ടർമാരുടെ രോഗനിർണയ പ്രകാരം ആ ശരീര ഭാഗം അനങ്ങാതിരിക്കാൻ ഉപയോഗിക്കാറുണ്ട്.
advertisement
എന്നെ കണ്ടാൽ ഉടൻ “എല്ലു പൊട്ടിയെ” എന്ന് നിലവിളിക്കുന്നവർക്ക് നല്ല നമസ്കാരം!
ഞാൻ പൊട്ടുമ്പോൾ മാത്രമല്ല അല്ലാതെയും ഉപകരിക്കും.
ഇനിയിപ്പോ എൻറെ ഉള്ളിലെ പൊട്ടിയ എല്ലിന്റെ, അല്ലെങ്കിൽ പൊട്ടാത്ത എല്ലിന്റെ എക്സ്റേ പ്രചരിപ്പിക്കുന്നത്
നൈതികതയ്ക്ക് വിരുദ്ധം. ഞാൻ കയറി ഇരിക്കുന്ന രോഗിയുടെ എക്സ്-റേ പടത്തിൽ പേരില്ലെങ്കിൽ കൂടിയും രോഗിയുടെ പടമാണെന്ന് പ്രചരിപ്പിക്കുമ്പോൾ രോഗിയുടെ സ്വകാര്യത നഷ്ടപ്പെടുന്നു. എന്തായാലും ആകെ മൊത്തം ടോട്ടൽ എന്നെക്കുറിച്ച് കൺഫ്യൂഷനാണ്.
advertisement
ഒന്നൂടെ പറയാം.
ഇത് “ജനൽ” ആശുപത്രി അല്ല “ജനറൽ” ആശുപത്രി
ജനലുള്ള ആശുപത്രി എന്നല്ല അർത്ഥം. ജില്ലയിലെ വലിയ സർക്കാർ ആശുപത്രി എന്ന് ചുരുക്കത്തിൽ വേണമെങ്കിൽ പറയാം. അല്ലാതെ “ജനൽ” ആശുപത്രി അല്ലേയല്ല.
advertisement
അതുപോലെ ഞാൻ വെറും പ്ലാസ്റ്റർ . ഞാൻ പൊട്ടലിന് മാത്രമല്ല ശരീരത്തിൽ കയറിയിരിക്കുന്നത്.
പല അസുഖങ്ങൾക്കും ഉപകരിക്കുന്ന വെറും ഒരു ചേട്ടൻ!
മതിലിന് സ്മൂത്ത്‌നെസ്സ് നൽകാൻ ഉപയോഗിക്കുന്ന സംഭവത്തിന് വരെ പ്ലാസ്റ്റർ എന്ന് വിളിക്കാറുണ്ട്
അതെ ഞാൻ വെറും പ്ലാസ്റ്റർ.
എന്ന് സസ്നേഹം
നിങ്ങളുടെ സ്വന്തം
“പ്ലാസ്റ്റർ”.
ഡോ സുൽഫി നൂഹു
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 20, 2023 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എല്ലു പൊട്ടുമ്പോൾ മാത്രമാണോ പ്ലാസ്റ്റര്‍? കെകെ രമയുടെ പ്ലാസ്റ്റർ വിവാദ പശ്ചാത്തലത്തിൽ ഐഎംഎ ഭാരവാഹിയുടെ കുറിപ്പ്