ഗാന്ധി ചിത്രം നിലത്തിട്ട സംഭവം: പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
നിയമസഭയിൽ വി ജോയി എംഎല്‍എയുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി (Rahul Gandhi) എംപിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി ജോയി എംഎല്‍എയുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ 24 നാണ് വയനാട് രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ പ്രവർത്തകർ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
Also Read-ഓഫീസ് ആക്രമണം: വാഴ വെച്ചതിനുശേഷവും ഗാന്ധി ചുമരിലുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ടും ചിത്രങ്ങളും
ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷം പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തു തന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിരുന്നു.
advertisement
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുലിന്റെ ഓഫീസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തതിന് പൊലീസ് തെളിവായി സ്വീകരിച്ച ഫോട്ടോകൾ ന്യുസ് 18ന് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2022 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗാന്ധി ചിത്രം നിലത്തിട്ട സംഭവം: പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ


