advertisement

Joisna-Shejin| 'കഴുകന്മാരുടെ ഇടയിലേക്ക് മക്കൾ ഇതുപോലെ കടന്നു പോകാൻ പാടില്ല': ജോയ്സനയുടെ പിതാവ്

Last Updated:

'എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ല'

കൊച്ചി: തനിക്ക് ഇനി മകളെ കാണേണ്ടെന്ന് ജോയ്‌സ്‌നയുടെ (Joisna) പിതാവ് ജോസഫ് (Joseph). ജോയ്‌സ്‌ന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയില്‍വെച്ച് അത് പറയാന്‍ മകള്‍ തയ്യാറായില്ല-ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'കോടതി വിധി സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം. ഇനി ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിൽ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ല'- ജോസഫ് പറഞ്ഞു. കോടഞ്ചേരിയിലെ വിവാദ വിവാഹം സംബന്ധിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പെൺകുട്ടി അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.
advertisement
വീട്ടുകാരോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഭർത്താവ് ഷെജിനൊപ്പം കഴിയാനാണ് താൽപര്യമെന്നും ജോയ്സ്ന വ്യക്തമാക്കി. ജോയ്സ്ന രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 26കാരി‍യായ ജോയ്സ്നക്ക് ആവശ്യത്തിന് ലോകപരിചയമുണ്ടെന്നും വിദേശത്ത് ജോലി ചെയ്തതും കോടതി നിരീക്ഷിച്ചു.
advertisement
ഡി വൈ എഫ്ഐ  നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വിവാദമാകുകയും ചില കേന്ദ്രങ്ങൾ ലൗ ജിഹാദ് ആരോപണം ഉയർത്തുകയും ചെയ്തിരുന്നു. വിവാഹം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Joisna-Shejin| 'കഴുകന്മാരുടെ ഇടയിലേക്ക് മക്കൾ ഇതുപോലെ കടന്നു പോകാൻ പാടില്ല': ജോയ്സനയുടെ പിതാവ്
Next Article
advertisement
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; IRGC ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
  • ഇറാനിൽ IRGC ഭരണചക്രങ്ങൾ ഏറ്റെടുത്തതോടെ പ്രസിഡന്റ് പെസെഷ്കിയാൻ രാഷ്ട്രീയമായി തളച്ചു

  • പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്, IRGC സൈനിക കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നു

  • ഹിസ്ബുള്ളയുടെ കമാൻഡ് സിസ്റ്റം പുനഃക്രമീകരിക്കാനും പരിശീലനം നൽകാനും IRGC സജീവമായി ഇടപെടുന്നു

View All
advertisement