'ഇടതുമുന്നണിയുടെ ചരിത്ര മുന്നേറ്റത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നിർണായക പങ്ക് വഹിച്ചു': ജോസ് കെ മാണി
- Published by:Rajesh V
- news18-malayalam
Last Updated:
പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂർണമായ തകര്‍ച്ചയാണ് യുഡിഎഫിനുണ്ടായത്.
കോട്ടയം: ഇടതുമുന്നണിയുടെ ചരിത്ര മുന്നേറ്റത്തിൽ കേരളാ കോൺഗ്രസ് (എം) നിർണായകമായ പങ്ക് വഹിച്ചുവെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള കേരള കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ ജനവിധിയെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി പറയുന്നതായും ജോസ് കെ മാണി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രമുന്നേറ്റമാണ് ഉണ്ടായത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂർണമായ തകര്‍ച്ചയാണ് യുഡിഎഫിനുണ്ടായത്. ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നിർണായകമായ പങ്ക് വഹിച്ചു. 2015 ല്‍ 49 ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനായിരുന്നു എങ്കില്‍ ഇത്തവണ 51 ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണി കരസ്ഥമാക്കി.
advertisement
11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും കഴിഞ്ഞ തവണ യുഡിഎഫ് കരസ്ഥമാക്കിയപ്പോള്‍ ഇത്തവണ 11 ല്‍ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ദിശാസൂചകമായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്.
advertisement
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെറുമൊരു ലോക്കല്‍ബോഡി പദവിയുടെ പേരില്‍ നാല് പതിറ്റാണ്ട് ഒപ്പം നിന്ന കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ നടപടി രാഷ്ട്രീയമായ അനിതിയാണെന്ന ജനകീയ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇടതുമുന്നണിയുടെ ഭാഗമാകാനാമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങള്‍ നല്‍കിയ പൂര്‍ണ്ണമായ മാന്‍ഡേറ്റാണ് ഈ ജനവിധി. ഈ ജനവിധി സ്വായത്തമാക്കാൻ എപ്പോഴും കൂടെ നിന്ന നിങ്ങൾക്കൊരോരിത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ കൂപ്പുകൈകളോടെ നന്ദി !
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2020 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇടതുമുന്നണിയുടെ ചരിത്ര മുന്നേറ്റത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നിർണായക പങ്ക് വഹിച്ചു': ജോസ് കെ മാണി