advertisement

'ജ്യോതിമല്‍ഹോത്ര വന്നത് താന്‍ വിളിച്ചിട്ടല്ല' : വി. മുരളീധരൻ

Last Updated:

സർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണെന്നും വി മുരളീധരൻ

Rapid Read
News18
News18
ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്‍റെ പേര് വലിച്ചിഴക്കുന്നത് വിഷയത്തിൽ നിന്ന് സംസ്ഥാന സര്‍ക്കാരിന് രക്ഷപെടാനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
സംസ്ഥാന ടൂറിസം വകുപ്പ് ജ്യോതി മൽഹോത്രയെ പണം കൊടുത്ത് കൊണ്ടുവന്നു എന്ന വിവരം പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു.
വന്ദേ ഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ നിരവധി ആളുകൾ തന്‍റെ പ്രതികരണം എടുത്തു, അതിലൊരാള്‍ മാത്രമാണ് ഈ വ്ലോഗര്‍ എന്ന് മുരളീധരന്‍ വിശദീകരിച്ചു. താന്‍ ക്ഷണിച്ചിട്ടല്ല അവര്‍ വന്നത്.
എന്നാല്‍ എന്തുനടപടിക്രമം പാലിച്ചാണ് ചാരവനിതയെ കൊണ്ടുവന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം. സർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിൽ ആക്കാമെന്ന് കരുതേണ്ടെന്നും വി മുരളീധരൻ ബംഗളൂരിൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജ്യോതിമല്‍ഹോത്ര വന്നത് താന്‍ വിളിച്ചിട്ടല്ല' : വി. മുരളീധരൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement