ഭൂരിപക്ഷ പിന്തുണ തനിക്കെന്ന് കെ. കൃഷ്ണൻകുട്ടി; കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി
Last Updated:
കോഴിക്കോട്: മാത്യൂ ടി. തോമസിന് പകരം കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ജെഡിസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് കൈമാറി. ജെ ഡി എസ് അധ്യക്ഷന്റ കത്ത് കിട്ടിയെന്നും ബാക്കികാര്യങ്ങൾ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
മാത്യൂ ടി തോമസ്സിന്റെ പ്രശ്നങ്ങൾ നിസ്സാരമെന്ന് കത്ത് നൽകിയ ശേഷം സി.കെ നാണു പറഞ്ഞു. പാർട്ടിക്ക് എതിരെ മാത്യൂ ടി തോമസ്സ് നിലപാട് എടുക്കില്ലെന്നും സി കെ നാണു പ്രതികരിച്ചു. ദീർഘകാലം എം.എൽ.എയായെങ്കിലും കെ. കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയിട്ടില്ല. ഈ പ്രാവശ്യം അവസരം കൊടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായതെന്നും സി.കെ നാണു കോഴിക്കോട് പറഞ്ഞു.
advertisement
പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയോടയാണ് താൻ മന്ത്രിയാകുന്നതെന്നായിരുന്നു കെ കൃഷ്ണൻകൂട്ടിയുടെ പ്രതികരണം. മൂന്നിൽ രണ്ട് എം.എൽ.എമാരുടെ പിന്തുണയുണ്ട്. മാത്യു ടി തോമസ് തീരുമാനം അംഗീകരിക്കുമെന്നാണ് കരുതുന്നത്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, മന്ത്രിസ്ഥാനം രാജി വയ്ക്കാനുളള തീരുമാനം അംഗീകരിക്കുമ്പോഴും തന്നെ മാറ്റിയ രീതിക്ക് എതിരായ കലാപം തുടരും എന്ന സൂചനയാണ് മാത്യു ടി തോമസ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭൂരിപക്ഷ പിന്തുണ തനിക്കെന്ന് കെ. കൃഷ്ണൻകുട്ടി; കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി