ഗൗഡ കള്ളം പറയുമോ?

Last Updated:
തിരുവനന്തപുരം: ദേശീയ അധ്യക്ഷൻ ദേവഗൗഡ കള്ളം പറയുമോ?. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ മാറ്റി പകരം കെ. കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ ജെ.ഡി.എസിൽ ഉയരുന്ന ചോദ്യമിതാണ്. രണ്ടരവർഷം കഴിയുമ്പോൾ മാത്യു ടി. തോമസിന് പകരം കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ നേരത്തെ ധാരണയുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നുവെന്ന് കെ. കൃഷ്ണൻകുട്ടി പറയുമ്പോൾ, മാത്യു ടി. തോമസ് ഇത് നിഷേധിക്കുന്നു. ഇതോടെയാണ് ഗൗഡ കള്ളം പറയുമോ എന്ന ചോദ്യം പാർട്ടിയിൽ ഉയരുന്നത്.
2016ൽ മന്ത്രിസഭാ രൂപീകരണ സമയത്ത് കെ. കൃഷ്ണൻകുട്ടിയുടെ പേരിനായിരുന്നു പാർട്ടിയിൽ മുൻതൂക്കം. മാത്യു ടി. തോമസ് വഴങ്ങാതെ വന്നതോടെ പ്രശ്നപരിഹാരത്തിനായി നേതൃസമിതിയെ നിയോഗിച്ചു. കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ്, സി.കെ നാണു, കായിക്കര ഷംസുദ്ദീൻ, ജോസ് തെറ്റയിൽ, ജോർജ് തോമസ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇതിൽ ജോർജ് തോമസും മാത്യു ടി തോമസും ഒഴികെയുള്ളവര്‍ കൃഷ്ണൻകുട്ടിയെ തുണച്ചു. എന്നാൽ 2006ലെ വി.എസ് മന്ത്രിസഭയുടെ കാലത്ത് തനിക്ക് പകുതിവച്ച് മന്ത്രിസഭയിൽ നിന്ന് ഒഴിയേണ്ടിവന്നത് കണക്കിലെടുക്കണണമെന്ന നിലപാടിൽ മാത്യു ടി തോമസ് ഉറച്ചുനിന്നു.
advertisement
നേതൃസമിതിയിലും തർക്കം രൂക്ഷമായപ്പോൾ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. ഈ ഘട്ടത്തിൽ ഗൗഡ പകുതിവതം എന്ന ധാരണ നിർദേശിച്ചെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. എന്നാൽ ദേവഗൗഡയോട് നേരിട്ട് ചോദിച്ചപ്പോൾ അങ്ങനെ ഇല്ലെന്ന് അദ്ദേഹം തന്നോടു പറഞ്ഞുവെന്നാണ് മാത്യു ടി. തോമസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് കള്ളം പറഞ്ഞതാര് എന്ന ചോദ്യം ഉയരുന്നത്. കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും വാദത്തിൽ ഉറച്ചുനിന്നതോടെ ഇക്കാര്യത്തിൽ ഇനി സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് ദേവഗൗഡയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൗഡ കള്ളം പറയുമോ?
Next Article
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement