വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ എം ഷാജി
Last Updated:
അയോഗ്യനാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ എം ഷാജി. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും തുടർ നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
വിധിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച ഷാജി, ഹർജിക്കാരനായ നികേഷ് കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അസ്വാഭാവികമായ കാര്യമാണിത്. ഉറച്ച മതേതരവിശ്വാസിയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച് ആളാണ് താൻ. ആ എന്നെ ഇതുപോലൊരു വൃത്തികെട്ട കേസിൽ കുടുക്കിയത് മനഃപ്രയാസമുണ്ടാക്കി. വ്യക്തി ജീവിതത്തിൽ തീർത്തും അപമാനകരമായ വിധിയാണിതെന്നും അദ്ദേഹം ന്യൂസ് 18 നോട് പ്രതികരിച്ചു.
കേരളത്തിലെ ഒരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ കാര്യങ്ങൾ വളച്ചൊടിച്ച് നടത്തിയ ഒരു വൃത്തികെട്ട കളിയാണിത്. ഇതിനെ അതിന്റെതായ രീതിയിൽ നേരിടുമെന്നും ഷാജി വ്യക്തമാക്കി. തന്നെ അയോഗ്യനാക്കിയെന്ന വിധിക്കെതിരെയല്ല താൻ പോരാട്ടം നടത്തുകയെന്നും വർഗ്ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തിനെതിരായാകും പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 12:10 PM IST