'പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച': മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ
Last Updated:
തിരുവനന്തപുരം: പകൽസമയത്ത് കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രിയിൽ ബി.ജെ.പി നേതാക്കളോട് ചർച്ച നടത്തുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 1977ൽ ജയിക്കാൻ സഹായിച്ച ആർ എസ് എസിനോട് പിണറായിക്ക് സ്നേഹം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ പദയാത്രയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണോ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. മാനസികനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2018 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച': മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ