ഉമ്മൻചാണ്ടി മത്സരിക്കേണ്ട, ലീഗ് 3 സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല: കെ മുരളീധരൻ
Last Updated:
സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകണമെന്നും കഴിഞ്ഞ അഞ്ചുവർഷം ലോക്സഭയിൽ അവർ നടത്തിയ പോരാട്ടമാണ് പാർട്ടിക്ക് ശക്തി പകർന്നതെന്നും മുരളീധരൻ പറഞ്ഞു
കോഴിക്കോട്: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ എംഎല്‍എ. ഉമ്മൻചാണ്ടി മത്സരിക്കുന്നതിനോട് എം എൽ എ മാർക്കും താൽപര്യമില്ലെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്നാണ് മുരളീധരൻ പറയുന്നത്. നിയമസഭയിൽ എംഎൽഎമാർക്ക് ശക്തിപകരാൻ ഉമ്മൻചാണ്ടി ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പൊതുവായ അഭിപ്രായം. ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉമ്മൻചാണ്ടിയും ഹൈക്കമാന്റും എടുക്കട്ടെ എന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകണമെന്നും കഴിഞ്ഞ അഞ്ചുവർഷം ലോക്സഭയിൽ ഇവർ നടത്തിയ പോരാട്ടമാണ് പാർട്ടിക്ക് ശക്തി പകർന്നതെന്നും മുരളീധരൻ പറഞ്ഞു. സിറ്റിംഗ് എംപിമാർക്ക് മുമ്പും പാർട്ടി പരിഗണന നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
advertisement
മൂന്ന് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെയും മുരളീധരൻ പിന്തുണച്ചു. സീറ്റ് കൂടുതൽ ചോദിക്കുന്നതിൽ തെറ്റില്ല. ലീഗിന് മുൻപ് കൊടുത്ത മൂന്നു സീറ്റ് കോൺഗ്രസ് തിരിച്ചു വാങ്ങിയതാണ്. കേരള കോൺഗ്രസിന്റെ ആവശ്യവും ന്യായമാണ്. ആർ എം പി ഉൾപ്പെടെ യു ഡി എഫിനെ സമീപിച്ചവരെ പരിഗണിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചെന്നും കെ മുരളീധരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2019 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടി മത്സരിക്കേണ്ട, ലീഗ് 3 സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല: കെ മുരളീധരൻ


