നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോൺഗ്രസിനെ പിളർത്തി പി ജെ ജോസഫിനൊപ്പം യുഡിഎഫിലെത്താൻ പി സി ജോർജ്

  കേരള കോൺഗ്രസിനെ പിളർത്തി പി ജെ ജോസഫിനൊപ്പം യുഡിഎഫിലെത്താൻ പി സി ജോർജ്

  യുഡിഎഫിലേക്കുള്ള ജോർജിന്റെ അപേക്ഷ പരിഗണിക്കുക പോലും ചെയ്യാതിരുന്ന സാഹചര്യത്തലാണ്ക്കു കുറുക്കുവഴിയുള്ള നീക്കം

  പി സി ജോർജും പി ജെ ജോസഫും

  പി സി ജോർജും പി ജെ ജോസഫും

  • News18
  • Last Updated :
  • Share this:
   # ആർ കിരൺബാബു

   തിരുവനന്തപുരം: കേരള കോൺഗ്രസ് പിളർത്തി യുഡിഎഫിലെത്താൻ പി.സി.ജോർജ് എംഎൽഎ. പി ജെ ജോസഫിനെ കേരളകോൺഗ്രസിൽ നിന്ന് അടർത്തിമാറ്റി പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിൽ കയറികൂടാനാണ് പി.സി.ജോർജിന്റെ ശ്രമം. നേരിട്ട് യുഡിഎഫിലേക്കുള്ള ജോർജിന്റെ അപേക്ഷ പരിഗണിക്കുക പോലും ചെയ്യാതിരുന്ന സാഹചര്യത്തലാണ്കുറുക്കു വഴിയുള്ള നീക്കം.

   ജോസ്.കെ.മാണിയുടെ കേരളയാത്രയും ഇടുക്കി സീറ്റിന് വേണ്ടിയുള്ള തർക്കവും കേരള കോൺഗ്രസിലെ രണ്ടിലകളിൽ ഒന്ന് കൊഴിയുമെന്ന കണക്ക് കൂട്ടലിലാണ് പി.സി.ജോർജിന്റെ പുതിയ നീക്കം. ഈ രണ്ട് വിഷയങ്ങളിലും ജോസഫിനൊപ്പമുണ്ടായിരുന്ന നേതാക്കളെല്ലാം കെ.എം.മാണിക്കും ജോസ്.കെ.മാണിക്കും എതിരാണ്. ഇതോടെയാണ് പിളർപ്പിന്റെ ആദ്യ പടിയായി വിലയിരുത്തപ്പെട്ട ജോസഫ് വിഭാഗത്തിന്റെ പ്രാർത്ഥനാ യജ്ഞത്തിൽ വിളിക്കാത്ത അതിഥിയായി പിസി എത്തിയത്. എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു പ്രാർത്ഥനാ യജ്ഞത്തിൽ ജോർജ് നടത്തിയ പ്രസംഗം. ‌കോഴക്കെതിരെ ജോസഫ് സമരം നടത്തുമ്പോൾ കെഎം മാണി എങ്ങനെ പങ്കെടുക്കുമെന്ന് പറഞ്ഞ ജോർജ്, കോഴക്കെതിരെ നടക്കുന്ന പി ജെ ജോസഫിന്റെ പ്രാർത്ഥന സഫലമാകട്ടെ എന്നും ആശംസിച്ചിരുന്നു.

   മുഖ്യമന്ത്രിയെ വിമർശിച്ച് എൻഡിഎക്കൊപ്പം ഇടയ്ക്ക് ചേർന്ന പിസി.ജോർജ് യുഡിഎഫിലെത്താൻ നേരിട്ട് ചില ശ്രമം നടത്തിയിന്നു. എന്നാൽ കോൺഗ്രസ് അത് മുളയിലേ തന്നെ നുള്ളി. ജോർജിനെ കൂടെ കൂട്ടില്ലെന്ന് പരസ്യമായി തന്നെ യു ഡി എഫ് നിലപാടെടുത്തു. ഇതോടെയാണ് പുതിയ നീക്കം. പിളർന്നാലും പി ജെ ജോസഫിന് യു ഡി എഫിൽ സ്ഥാനം ഉറപ്പാണ്. കെ എം മാണിയുടെ ഇടതു മുന്നണി പ്രവേശന നീക്കം തടുത്ത പി ജെ ജോസഫിനെ യു ഡി എഫ് കൈവിടാൻ വഴിയില്ല. രണ്ട് എം എൽ എമാരുളള ജോസഫ് വിഭാഗത്തിന് മൂന്നാമതോരു എം എൽ എയെ കൂടി കിട്ടുന്നു എന്നതാണ് തന്നെ ഒപ്പം കൂട്ടുന്നതിന്റെ നേട്ടമായി പി.സി.ജോർജ് മുന്നോട്ട് വയ്ക്കുന്നത്. ഇനി തീരുമാനം എടുക്കേണ്ടത് പി ജെ ജോസഫാണ്. തൽക്കാലം ജോർജിന്റെ ഓഫറിനോട് പി ജെ ജോസഫ് നോ പറഞ്ഞിട്ടില്ലെന്നു മാത്രം. പി സിയെ ഒപ്പം കൂട്ടിയാൽ ഉണ്ടാകുന്ന പുകിലുകൾ കൂടി കണക്കിലെടുത്താകും പി ജെ ജോസഫ് അന്തിമ തീരുമാനം എടുക്കുക.​

   First published:
   )}