• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-Rail |'സിൽവർലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും'; സുധാകരനെതിരെ CPM ഇടുക്കി ജില്ലാ സെക്രട്ടറി

K-Rail |'സിൽവർലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും'; സുധാകരനെതിരെ CPM ഇടുക്കി ജില്ലാ സെക്രട്ടറി

അതിവേഗ റെയിൽ പദ്ധതി സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കിൽ, ആ അതിവേഗ റെയിൽ പദ്ധതി ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പിന് എത്തുക.

സി വി വർഗീസ്, കെ സുധാകരൻ

സി വി വർഗീസ്, കെ സുധാകരൻ

 • Share this:
  ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ (K Sudhakaran) വിവാദ പ്രസ്താവനയുമായി സിപിഎം (CPM) ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് (C V Varghese). കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിനെതിരെ (SilverLine) സുധാകരന്റെ നേതൃത്തത്തിൽ കോൺഗ്രസ് (Congress) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് വർഗീസ് പ്രതികരിച്ചത്. സിൽവർലൈനെ എതിർത്താൽ സുധാകരന്റെ നെഞ്ചിലൂടെ ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

  നാടിന്റെ പുരോഗതിക്ക് തടയിടുന്നതിനായി ആളുകളെ സംഘടിപ്പിച്ച് കോൺഗ്രസും ബിജെപിയും ഒത്തുകൂടുകയാണ്. പ്രതിഷേധ സമരങ്ങൾക്കിടെ മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമിക്കുന്നതെന്നും വർഗീസ് പറഞ്ഞു.

  'സുധാകരൻ പറഞ്ഞു, കല്ലുകൾ ഞങ്ങൾ പിഴുതെടുക്കും. എന്നാലിവിടെ സുധാകരനെ മാത്രമല്ല കോൺഗ്രസിനെയാകെ പിഴുതെടുത്ത് കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. എവിടെയും ഇനി പിഴുതെടുക്കാൻ ബാക്കിയില്ല. പിണറായി തന്നെയായിരിക്കും അഞ്ച് വർഷക്കാലത്തേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി. അതിവേഗ റെയിൽ പദ്ധതി സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കിൽ, ആ അതിവേഗ റെയിൽ പദ്ധതി ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പിന് എത്തുക. തടയാൻ വരുന്നത് കെ സുധാകരൻ ആണെങ്കിൽ സുധാകരന്റെ നെഞ്ചത്തൂടെ കേറ്റി ഓടിക്കും. യൂത്ത് കോൺഗ്രസുകാർ മണ്ണെണ്ണ എടുത്ത് എല്ലാവരുടെയും ദേഹത്ത് ഒഴിക്കുകയാണ്. സമരത്തിനിടെ ആളുകളെ തീവെച്ച് കൊല്ലാനാണ് അവർ ശ്രമിക്കുന്നത്.' - വർഗീസ് പറഞ്ഞു.

  Also read- CM PINARAYI | 'പ്രതിഷേധങ്ങള്‍ വികസനത്തിനെതിര്, കടലാസില്‍ ഒതുങ്ങില്ല, കെ-റെയില്‍ നടപ്പാക്കും': മുഖ്യമന്ത്രി

  നേരത്തെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധനങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചിരുന്നു. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍വ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കെറെയില്‍ വിഷയത്തില്‍ തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.

  Also Read- അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധതയാല്‍ ഓരോ ഗ്രാമങ്ങളിലും നടക്കുന്ന സമരം മുഖ്യമന്ത്രി കാണാതെ പോകുന്നു; വി.ഡി സതീശന്‍

  കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയം മാടപ്പള്ളിയില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

  Also Read- സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല; സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

  സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. 'കോൺഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്.  കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
  Published by:Naveen
  First published: