'പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണെന്ന് മനസിൽ ഉണ്ടാകണം': കെ സുധാകരൻ

Last Updated:

മുമ്പിൽ ഇരിക്കുന്നവർ ബുദ്ധിമാന്മാർ ആണെന്ന് കണ്ടാൽ നമ്മുടെ മനസ് പിടക്കുമെന്നും മുന്നിൽ ഇരിക്കുന്നവർ വിവരദോഷികൾ ആണെന്ന് കരുതിയാൽ ആത്മവിശ്വാസം വരുമെന്നും ബർണാഡ്ഷാ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂർ: പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണ് എന്ന് മനസിൽ ഉണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. യു ഡി എഫ് സംഘടിപ്പിച്ച പ്രസംഗ പരിശീലന പരിപാടിയിൽ ആയിരുന്നു സുധാകരൻ ഇങ്ങനെ പറഞ്ഞത്. തെരഞ്ഞെടുപ്പ് ആയതോടെ നാട് മുഴുവൻ പ്രസംഗങ്ങളുടെ ബഹളമാണ്. എന്നാൽ, എതിരാളികൾ കത്തി കയറുമ്പോൾ പ്രസംഗത്തിൽ പിന്നോട്ട് പോയാൽ അത് തന്നെ വലിയ ഒരു അടിയാണ്. അതുകൊണ്ട് തന്നെ ഇടതാണെങ്കിലും വലതാണെങ്കിലും ബി ജെ പി ആണെങ്കിലും പ്രസംഗം ഗംഭീരമാക്കാനും എതിരാളിയെ മുട്ടു കുത്തിക്കാനും ഓരോ പ്രസംഗവും ഒരു പടി മുന്നിൽ നിൽക്കണം.
ഈ സാഹചര്യത്തിലാണ് യു ഡി എഫ് കണ്ണൂരിൽ ഒരു പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഇതിൽ സംസാരിക്കുമ്പോൾ ആയിരുന്നു നർമം കലർന്ന ടിപ്പ് കെ സുധാകരൻ സഹപ്രവർത്തകർക്ക് നൽകിയത്. പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണ് എന്ന് മനസിൽ ഉണ്ടാകണമെന്ന് സുധാകരൻ പറഞ്ഞു. അങ്ങനെ വിചാരിക്കണമെന്ന് പറയുന്നതിന് ഒരു കാരണവുമുണ്ട്. 'ബുദ്ധിയും വിവരവും ഉള്ളവരാണ് ഓഡിയൻസിൽ ഇരിക്കുന്നത് എന്ന് കരുതിയാൽ ബേജാർ ആകുമെന്നും' - കെ സുധാകരൻ പറഞ്ഞു.
advertisement
മുമ്പിൽ ഇരിക്കുന്നവർ ബുദ്ധിമാന്മാർ ആണെന്ന് കണ്ടാൽ നമ്മുടെ മനസ് പിടക്കുമെന്നും മുന്നിൽ ഇരിക്കുന്നവർ വിവരദോഷികൾ ആണെന്ന് കരുതിയാൽ ആത്മവിശ്വാസം വരുമെന്നും ബർണാഡ്ഷാ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. ഏതായാലും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും യു ഡി എഫ് സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് പിടിക്കുന്ന തിരക്കിലാണ് കെ സുധാകരൻ.
കഴിഞ്ഞദിവസം ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരൻ മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ട് സുധാകരന്റെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ആദ്യം ആവശ്യഘട്ടത്തിൽ പാർട്ടിക്ക് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച സുധാകരൻ പിന്നീട് ധർമടത്ത് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി. സ്ഥാനാർഥിയായാൽ ഒരു മണ്ഡലത്തിൽ മാത്രമായി ചുരുങ്ങി പോകുമെന്നും അതിനാൽ മത്സരിക്കുന്നത് പ്രായോഗികമല്ലെന്ന് ഡി സി സി നേതൃത്വം നിർദ്ദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരാളിയായി ധ‌ർമടത്ത് യു ഡ‍ി എഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കുമെന്ന് ഇന്നലെ പതിനൊന്നു മണിയോടെ ആയിരുന്നു വാർത്തകൾ വന്നു തുടങ്ങിയത്. ധ‌ർമടത്ത് മുഖ്യമന്ത്രിക്ക് എതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്ത് ഇറക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത് വരികയായിരുന്നു. ധർമടത്തെ പ്രാദേശിക നേതാക്കൾ കെ സുധാകരന്റെ വീട്ടിലെത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
advertisement
തുടർന്ന് പ്രാദേശിക നേതാക്കൾ കെ സുധാകരനുമായി ചർച്ച നടത്തി. അതേസമയം, കൂടിയാലോചനയ്ക്ക് ഒരു മണിക്കൂ‌ർ സമയം വേണമെന്ന് സുധാകരൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സുധാകരനോട് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ എത്തി. ഔദ്യോഗിക പ്രഖ്യാപനം ഒരു മണിക്കൂറിനുള്ളിൽ എന്ന് പറഞ്ഞിരുന്നെങ്കിലും അൽപസമയം കൂടി നീണ്ടു പോയി. സുധാകരൻ മത്സരിക്കുമെന്ന പ്രഖ്യാപനം കാത്തിരുന്നവർ നിരാശയിലായി. ഹൈക്കമാൻഡിനെ കൂടാതെ സംസ്ഥാന നേതൃത്വവും സുധാകരനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടില്ലെന്ന് സുധാകരൻ വ്യക്തമാക്കിയെങ്കിലും ധർമടത്ത് മത്സരിക്കാൻ സുധാകരൻ തയ്യാറായില്ല.
advertisement
അതേസമയം, ധ‌ർമടം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നേതൃത്വം തന്നെ പരിഗണിച്ചതിൽ സന്തോഷമെന്ന് കെ സുധാകരൻ പറഞ്ഞു. എന്നാൽ താൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. തന്നോട് മത്സരിക്കേണ്ടെന്ന് ഡി സി സി ആവശ്യപ്പെട്ടു. താൻ മത്സരിക്കുന്നത് പ്രാവർത്തികമാകില്ലെന്ന് കണ്ണൂർ ഡി സി സി നിലപാട് എടുക്കുകയായിരുന്നു. ധ‌ർമടത്ത് സ്ഥാനാർഥിയാകാൻ ഇല്ലെങ്കിലും കൂടുതൽ സമയം ധർമടത്ത് ചെലവിടുമെന്നും സുധാകരൻ പറഞ്ഞു. ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം സുധാകരന്റെ സാന്നിധ്യം വേണമെന്ന് ഡി സി സി ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണെന്ന് മനസിൽ ഉണ്ടാകണം': കെ സുധാകരൻ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement