'ഫോൺ എ ഫ്രണ്ട് ചെയ്യാമോ'ന്ന് നെറ്റ്ഫ്ലിക്സ്; അമ്പട നീ മലയാളി ആയിരുന്നല്ലേന്ന് ട്രോൾ
Last Updated:
ഫഹദിനെ കൂടാതെ സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ലോക്ക് ഡൗൺ കാലത്താണ് ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് മലയാളികളുടെ പ്രിയപ്പെട്ട ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ ഒന്നായി മാറിയത്. സിനിമകളും വെബ് സീരീസുകളും മാറി മാറി കണ്ട് ഒ ടി ടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈമിനെയും നെറ്റ്ഫ്ലിക്സിനെയും മലയാളികൾ നെഞ്ചോട് ചേർത്തു. എന്നാൽ, ഇൻസ്റ്റഗ്രാമിൽ നെറ്റ്ഫ്ലിക്സ് ഇപ്പോൾ പങ്കുവച്ച ഒരു കമന്റാണ് ട്രോൾ ആയി മാറിയിരിക്കുന്നത്.
നടൻ സൗബിൻ ഷാഹിറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് നെറ്റ് ഫ്ലിക്സ് ഇന്ത്യയുടെ കമന്റ് പ്രത്യക്ഷപ്പെട്ടത്. 'ഇരുൾ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സൗബിൻ പങ്കു വച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സൗബിൻ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് 'ഫോൺ എ ഫ്രണ്ട് ചെയ്യാമോ?' എന്ന അപേക്ഷയുമായി നെറ്റ് ഫ്ലിക്സ് എത്തിയത്.
advertisement
ഏതായാലും നെറ്റ്ഫ്ലിക്സിന്റെ മലയാളത്തിലുള്ള കമന്റ് കണ്ട് കിളി പോയത് മലയാളികൾക്കാണ്. 'ഇയ്യോ ദേ മലയാളം' എന്നായിരുന്നു ആദ്യത്തെ കമന്റ്. തൊട്ടു പിന്നാലെ ചറപറ ചറപറ കമന്റുകൾ വന്നു കൊണ്ടേയിരുന്നു. 'അമ്പടാ, നീ മലയാളിയാണോ' 'നാട്ടിൽ എവിടെയാ സ്ഥലം' എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നെറ്റ്ഫ്ലിക്സിന്റെ കമന്റിനെ ഏറ്റു പിടിക്കുകയാണ് മലയാളികളും.
advertisement
'സീ യൂ സൂൺ' എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രമാണ് 'ഇരുൾ'. ഒരു കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിക്കുന്ന ചിത്രമാണ് ഇരുൾ. നസീഫ് യൂസഫ് ഇസുദ്ദീൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
advertisement
ഫഹദിനെ കൂടാതെ സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിൽ രണ്ടിന് നെറ്റ്ഫ്ലിക്സിൽ ആണ് 'ഇരുൾ' റിലീസ് ചെയ്യുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2021 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഫോൺ എ ഫ്രണ്ട് ചെയ്യാമോ'ന്ന് നെറ്റ്ഫ്ലിക്സ്; അമ്പട നീ മലയാളി ആയിരുന്നല്ലേന്ന് ട്രോൾ