K-rail| കെ റെയിലിനെ സമരം നടത്തുന്നത് ആരാണെങ്കിലും മുഖം നോക്കാതെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കണം: കെ സുധാകരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇപ്പോൾസമരം നടത്തുന്ന ആരാണെങ്കിലും അവരുടെ മുഖം നോക്കാതെ അവരെ ഒരോ കോൺഗ്രസ്സ് പ്രവർത്തകനും പിന്തുണയ്ക്കണം.
കൊച്ചി: കെ റെയിൽ പദ്ധതി (K-rail-Silver Line project)സിപിഎമ്മിന്റെയും പിണറായി വിജയന്റേയും നന്ദിഗ്രാമായി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പദ്ധതിയോടുള്ള എതിർപ്പിന്റെ ഭാഗമായി നിരവധി സിപിഎം അംഗങ്ങൾ കോൺഗ്രസിന്റെ അംഗത്വം ചോദിച്ച് വരുകയാണ്. താൻ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് കോൺഗ്രസിലേക്ക് വരാൻ സിപിഎം അംഗങ്ങൾ ആഗ്രഹിക്കുന്നത്. പദ്ധതിക്ക് എതിരെ സിപിഎമ്മിൽ നിന്നു തന്നെയാണ് എതിർപ്പ് ഉയരുന്നത്.
അതിനാൽ ഇപ്പോൾസമരം നടത്തുന്ന ആരാണെങ്കിലും അവരുടെ മുഖം നോക്കാതെ അവരെ ഒരോ കോൺഗ്രസ്സ് പ്രവർത്തകനും പിന്തുണയ്ക്കണം. അവിടെ കൊടി പിടിക്കാതെ തന്നെ സമരത്തിന്റെ ഭാഗമായി മാറണം ഒരാഴ്ച്ചയ്ക്കുള്ളിൽ കോൺഗ്രസ് സമരത്തിന്റെ മുൻനിരയിലേക്ക് എത്തുമെന്നും സുധാകരൻ പറഞ്ഞു. എറണാകുളത്ത് കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ മദ്ധ്യമേഖല നേതൃയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിലാണ് കെ.സുധാകരൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്.
അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുവാനുള്ള ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. കെ റെയിലില്‍ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നാലു മണിയ്ക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
Also Read-സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം; ഹൈബി ഈഡന് മുഖത്തടി
സർക്കാർ നിലപാടിൽ ഉറച്ച് നിൽക്കുമ്പോഴും കെ റെയിലിനെതിരായ പ്രതിഷേധം ഇന്നലെയും ശക്തമായി തുടർന്നു. എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എറണാകുളം ഡി. സി. സിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
advertisement
കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നിലപാടിലാണ് നാട്ടുകാര്‍ ഉള്ളത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.
Also Read-കോട്ടയം നട്ടാശേരിയില്‍ മൂന്നാം ദിവസവും സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞു; 105 പേര്‍ക്കെതിരെ കേസ്
പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ-റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.
advertisement
സില്‍വര്‍ ലൈന്‍ പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാൻ തന്നെയാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നീക്കം. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2022 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-rail| കെ റെയിലിനെ സമരം നടത്തുന്നത് ആരാണെങ്കിലും മുഖം നോക്കാതെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കണം: കെ സുധാകരൻ