'അധികാര സ്ഥാനങ്ങള്‍ വീതം വെക്കാനുള്ള സ്ഥിതി കേരളത്തിലെ ബിജെപിക്കില്ല'; പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കില്‍ കെ.സുരേന്ദ്രന്‍
- Published by:Arun krishna
- news18-malayalam
Last Updated:
രാജസേനന്‍, രാമസിംഹന്‍ (അലി അക്ബര്‍), ഭീമന്‍ രഘു എന്നിവര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത് സംബന്ധിച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.
സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തുടര്‍ച്ചയായി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് പരിശോധിക്കും. കലാകാരന്മാർക്ക് എല്ലാ കാലത്തും മികച്ച സ്ഥാനങ്ങളാണ് നൽകിയിട്ടുള്ളത്. പുതുതായി വരുന്ന എല്ലാവർക്കും നല്ല സ്ഥാനങ്ങൾ നൽകി. എല്ലാവരുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ച് സ്ഥാനങ്ങൾ വീതിച്ചു നല്‍കാന്‍ പറ്റിയ സ്ഥിതിയല്ല കേരളത്തിൽ ബിജെപിയുടേതെന്നും സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. സംവിധായകരായ രാജസേനന്‍, രാമസിംഹന്‍ (അലി അക്ബര്‍), നടന്‍ ഭീമന്‍ രഘു എന്നിവര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത് സംബന്ധിച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.
അലി അക്ബർ നേരത്തെ തന്നെ ഭാരവാഹിത്വങ്ങൾ രാജിവെച്ചതാണ്, 7 മാസം മുമ്പ് ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെക്കുന്നതായി പറഞ്ഞിരുന്നു. വീണ്ടും രാജിവെച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. മറ്റു പാര്‍ട്ടികളില്‍നിന്നും സംഘടനകളില്‍നിന്നും ദിവസേന ബിജെപിയിലേക്ക് ആളുകള്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിയും ബിജെപിയില്‍ നിന്ന് പോകുന്നത് നിര്‍ഭാഗ്യകരമാണ്. ബിജെപിയില്‍ നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ പരിശോധിക്കും. ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് പാര്‍ട്ടിവിടുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
advertisement
കലാകാരന്‍മാര്‍ക്ക് ഏറ്റവും നല്ല പരിഗണനയാണ് നല്‍കുന്നത്. രാജസേനന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. നിയമസഭയില്‍ മത്സരിക്കാനുള്ള അവസരം നല്‍കി. എല്ലാ പാര്‍ട്ടി വേദികളിലും മാന്യമായ ഇടം നല്‍കി. അലി അക്ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
പുതിയതായി പാര്‍ട്ടിയിലേക്കെത്തുന്ന എല്ലാവര്‍ക്കും മാന്യവും അര്‍ഹവുമായ സ്ഥാനങ്ങള്‍ നല്‍കുന്നുണ്ട്. പിന്നെ വലിയ അധികാരങ്ങളൊന്നും കേരളത്തില്‍ വീതിച്ച് നല്‍കാന്‍ ബിജെപിക്കില്ല. മേയര്‍ സ്ഥാനവും ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രാജ്യസഭാ അംഗത്വവും നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല കേരളത്തില്‍ ബിജെപി. എല്ലാവരുടേയും പ്രതീക്ഷകള്‍ക്കനുസരിച്ച് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത് ഞങ്ങളുടെ കുഴപ്പമല്ല, നിലവിലുള്ള സാഹചര്യം അങ്ങനെയാണ്. ആരെയും പാര്‍ട്ടി അവഗണിച്ചിട്ടില്ല. പത്തനാപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ശേഷം ഭീമന്‍ രഘു പാര്‍ട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 16, 2023 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അധികാര സ്ഥാനങ്ങള്‍ വീതം വെക്കാനുള്ള സ്ഥിതി കേരളത്തിലെ ബിജെപിക്കില്ല'; പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കില്‍ കെ.സുരേന്ദ്രന്‍