advertisement

'കൊല്ലം ബൈപ്പാസ് 46 കൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്?'

Last Updated:

ദേശീയപാത വികസന അതോറ്റിയുടെ നടപടി കുറച്ചു കാലത്തേക്ക് നിർത്തി വെക്കണം എന്ന് കത്തയച്ച ശ്രീധരൻപിള്ളയ്ക്ക് ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതിനോട് പ്രതികരിച്ചു കൊണ്ടാണ് കെ. സുരേന്ദ്രൻ ഇപ്രകാരം പറഞ്ഞത് .

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.സുരേന്ദ്രൻ. ശ്രീധരൻ പിള്ള കത്തയക്കുന്നതിന് മുൻപ് കേരളത്തിൽ വമ്പിച്ച ദേശീയ പാത വികസനമായിരുന്നു എന്ന് പരിഹാസ രൂപത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കൊല്ലം ബൈപ്പാസ് 46 കൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തു കൊണ്ടാണെന്നും ശ്രീധരൻ പിള്ള കത്തയക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രൻ പരിഹസിച്ചു.
"ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നു. ഇതിന് മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നു. പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽആയിരങ്ങൾ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരൻപിള്ള കാരണം തന്നെ. ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സർവ്വേ നടപടികൾ മുടങ്ങിക്കിടക്കുന്നതും ബി. ജെ. പി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാൽപ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം...." എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
advertisement
Also Read 'പി.എച്ച്.ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നില്ല'; ഐസക്കിന് മറുപടിയുമായി ശ്രീധരന്‍പിള്ള
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശ്രീധരൻ പിള്ള കേന്ദ്രത്തിനയച്ച കത്ത് പുറത്ത് വന്നത് വിവാദങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊല്ലം ബൈപ്പാസ് 46 കൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്?'
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement