പൊലീസ് വെട്ടിൽ; സുരേന്ദ്രനെതിരെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരപിഴവ്
Last Updated:
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെട്ടിലായി പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചതിനും അസ്വാഭാവിക മരണത്തിനും വേറെ വ്യക്തികള്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകളാണ് സുരേന്ദ്രനെതിരായ കേസുകളായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഏഴ് കേസുകളില്‍ പ്രതിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പത്തനംതിട്ട കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ 5 കേസുകളില്‍ സുരേന്ദ്രന്‍ പ്രതി പോലുമല്ല. വീഴ്ച വ്യക്തമായതോടെ കഴിഞ്ഞദിവസം പുതുക്കിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
കെ. സുരേന്ദ്രനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറയുന്ന 7 കേസുകളില്‍ 5 എണ്ണം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലാണ്. ഇതില്‍ 5 ലും സുരേന്ദ്രന്‍ പ്രതിപോലുമല്ലെന്നതാണ് വസ്തുത. സുരേന്ദ്രനെതിരെ ഹാജരാക്കിയ 1198/2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് മറ്റൊരു വ്യക്തിക്കെതിരെ ചാര്‍ജ് ചെയ്തതാണ്. പൊലീസ് റിപ്പോർട്ടിലുള്ള 705/2015 എന്ന കേസ് മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതാണ്. മറ്റൊരു കേസ് നമ്പരായ 1524/2018 രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ല. മറ്റ് രണ്ട് കേസുകളാവട്ടെ ബിജെപി സമരവുമായി ബന്ധപ്പെട്ടതാണെങ്കിലും സുരേന്ദ്രന്‍ പ്രതിയല്ല. ഗുരുതരപിഴവാണ് പൊലീസിന് സംഭവിച്ചത്.
advertisement
പമ്പ പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. തുടര്‍ന്ന് പിഴവ് തിരുത്തി പുതിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം സുരേന്ദ്രനെതിരെ 5 കേസുകളാണ് നിലവിലുള്ളത്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ 3 കേസുകളുണ്ട്. ഇത് മൂന്നും സെക്രട്ടേറിയറ്റ് സമരവുമായി ബന്ധപ്പെട്ടാണ്. കേസ് നമ്പര്‍ രേഖപ്പെടുത്തിയപ്പോഴുണ്ടായ പിഴവെന്നാണ് പൊലീസ് വിശദീകരണം. പക്ഷേ സുരേന്ദ്രന് ജാമ്യം നിഷേധിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെ പോലീസ് റിപ്പോര്‍ട്ട് ബിജെപിയും ആയുധമാക്കുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് വെട്ടിൽ; സുരേന്ദ്രനെതിരെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരപിഴവ്