യതീഷ് ചന്ദ്രയെ തൃശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ലെന്ന് എ.എൻ രാധാകൃഷ്ണൻ
Last Updated:
തൃശൂർ: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും പൊന്‍ രാധാകൃഷ്ണന്‍റെ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഇത്ര ക്രിമിനലായ മറ്റൊരു പൊലീസ് ഉദ്യോഗസനില്ലെന്നും യതീഷ് മൂന്നാം കിട ക്രിമിനലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
'മന്ത്രിയുടെ കാറ് തടയാൻ പൊലീസിന് എന്തവകാശം ? യതീഷിനെ തൃശൂരിൽ ചാർജ് എടുക്കാൻ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊൻ രാധാകൃഷ്ണനെ കാണുമ്പോൾ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രൻ പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാൾ ശക്തൻ' ആണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
യതീഷ് ആപ്പിൾ കഴിച്ച് തുടുത്തിരിക്കുന്നു. എന്തിനാണ് യതീഷിനെ തൃശൂരിൽ വെച്ചു കൊണ്ടിരിക്കുന്നത്. പിണറായി സർക്കാരിന്റെ കാലാവധി പരമാവധി ആറ് മാസമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യതീഷ് ചന്ദ്രയെ തൃശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ലെന്ന് എ.എൻ രാധാകൃഷ്ണൻ