കെ വാസുകിയെ കേരള സര്‍ക്കാര്‍ 'വിദേശകാര്യ സെക്രട്ടറി'യായി നിയമിച്ചു

Last Updated:

വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്.

Photo: K Vasuki/ Facebook
Photo: K Vasuki/ Facebook
തിരുവനന്തപുരം : മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് കേരള സർക്കാർ. നിലവിലുള്ള ചുമതലകൾക്ക് പുറമേ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഇനി മുതൽ വാസുകി വഹിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂലൈ 15 ന് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്‌കിൽസ്) കെ വാസുകി വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആണ് സാധാരണയായി ഈ ചുമതല വഹിക്കുന്നത്. എന്നാൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ വിദേശകാര്യ സെക്രട്ടറിയായി സർക്കാർ ചുമതലയേൽപ്പിക്കുന്നത് വിചിത്രമായ തീരുമാനമായാണ് പലരും വിലയിരുത്തുന്നത്.
ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് സംശയം; കോഴിക്കോട് പതിനഞ്ചുകാരൻ ചികിത്സയിൽ
കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ മറികടന്ന് സംസ്ഥാനം ഇന്ത്യൻ എംബസികളുമായി ഔദ്യോഗികമായി ഇടപെടുന്നത് ചട്ട വിരുദ്ധമാണ്. ഇന്ത്യൻ-വിദേശ നയതന്ത്ര ദൗത്യങ്ങൾ, വിദ്യാഭ്യാസം, സംസ്കാരം, ധനകാര്യം, നിക്ഷേപം എന്നീ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ ആരായുന്നതിന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാൻ 2021-ൽ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ ന്യൂഡൽഹിയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി എൽഡിഎഫ് സർക്കാർ നിയമിച്ചിരുന്നു.
advertisement
എന്നാൽ, അദ്ദേഹത്തിനെ നിയമനം കൂടുതൽ രാഷ്ട്രീയപരമായാണ് കണക്കാക്കിയിരുന്നത്. സംസ്ഥാനതല രാഷ്ട്രീയ നേതാക്കൾക്ക് വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ സന്ദർശനങ്ങൾക്ക് കൂടുതൽ പിന്തുണ നേടാനുള്ള തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തിയിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ വാസുകിയെ കേരള സര്‍ക്കാര്‍ 'വിദേശകാര്യ സെക്രട്ടറി'യായി നിയമിച്ചു
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement