advertisement

തെയ്യത്തിന് ചുവടുവച്ച് സൂര്യദേവ്; കുട്ടി ശാസ്തപ്പൻ തിറ മഹോത്സവത്തിൽ വിസ്മയമായി കാരണവർ വെള്ളാട്ടം

Last Updated:

കുട്ടികൾ വെള്ളാട്ടം കെട്ടുന്നത് അപൂർവ്വം. തെയ്യക്കോലം കെട്ടിയാടുന്നത്തിന് മുൻപുള്ളതാണ് വെള്ളാട്ടം.

കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടി സൂര്യദേവ്
കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടി സൂര്യദേവ്
12 വയസ്സുകാരനെ തേടിയെത്തി ഈശ്വര നിയോഗമായ കാരണവർ വെള്ളാട്ടം. കുനിത്തല മങ്ങംമുണ്ട കുട്ടി ശാസ്തപ്പൻ തിറ മഹോത്സവത്തിലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യദേവിന് ദൈവിക നിയോഗം ഉണ്ടായത്. കണ്ടു നിന്ന ഭക്തജനത്തെ ആകെ ദൈവ ചിന്തയിലേക്ക് നയിച്ച് സൂര്യദേവ് ഓരോ ചുവടും വച്ചു.
തെയ്യക്കോലം കെട്ടുന്നതിന് മുൻപുള്ളതാണ് വെള്ളാട്ടം ചടങ്ങ്. അപൂർവമായി മാത്രമേ കുട്ടികൾ വെള്ളാട്ടം കെട്ടാറുള്ളൂ. കഴിഞ്ഞ വർഷം തോലമ്പ്രശാസ്ത്രി നഗറിൽ പൂതം തെയ്യം കെട്ടിയാടിയെങ്കിലും ആദ്യമായാണ് കാരണവർ തെയ്യത്തിൻ്റെ വെള്ളാട്ടം സൂര്യദേവ് കെട്ടിയാടുന്നത്.
തോലമ്പ്രയിലെ നവഗ്രഹയിൽ ഷാജി പെരുവണ്ണാന്‍റെയും സ്മിതയുടെയും മകനാണ് സൂര്യദേവ്. തെയ്യം കലാകാരന്മാരായ അനുരാഗ്, ആരോമൽ എന്നിവരാണ് സഹോദരങ്ങൾ. തോലമ്പ്ര യു പി സ്കൂളിലെ വിദ്യാർത്ഥിയാണ് സൂര്യദേവ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തെയ്യത്തിന് ചുവടുവച്ച് സൂര്യദേവ്; കുട്ടി ശാസ്തപ്പൻ തിറ മഹോത്സവത്തിൽ വിസ്മയമായി കാരണവർ വെള്ളാട്ടം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement