നാട്ടുകാരെ അമ്പരപ്പിച്ച് പറക്കുന്ന അണ്ണാന്‍, അപൂർവ അതിഥിയുടെ പ്രായം 2 വയസ്

Last Updated:

ചൊക്ലിയിൽ അതിഥിയായെത്തി പറക്കുന്ന അണ്ണാൻ. ഗ്ളൂക്കോമിസ് സാബ്രിനസ് എന്നാണ് ഇവയുടെ ശാസ്ത്ര നാമം. പാറാനുകൾ എന്ന പേരിലറിയപെടുന്ന ഈ അണ്ണാൻ വംശനാശ ഭീഷണി നേരിടുന്നു.

പറക്കുന്ന അണ്ണാൻ 
പറക്കുന്ന അണ്ണാൻ 
നാട്ടിലെ സംസാര വിഷയം അണ്ണാൻ ആണ്, വെറും അണ്ണാൻ അല്ല, പറക്കുന്ന അണ്ണാന്‍. ചൊക്ലി നിടുമ്പ്രത്തെ പി സുകുമാരൻ്റെ പറമ്പിലെ മരം മുറിക്കവെയാണ് മരത്തിൽ നിന്ന് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. പ്രതീക്ഷിക്കാതെ നാട്ടിലെത്തിയ ഈ കുഞ്ഞു അതിഥിക്ക് 2 വയസാണ് പ്രായം. വലത്തേ കണങ്കാലിനു പരിക്കേറ്റ് അനങ്ങാൻ കഴിയാത്ത നിലയിലാണ് അണ്ണാന്‍. വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് പ്രവർത്തകനായ ബിജിലേഷ് കൊടിയേരിയും ജിഷ്‌ണുവും ചേർന്നാണ് പറക്കുന്ന അണ്ണാനെ വീട്ടിലെത്തി പിടികൂടിയത്.
തുടർന്ന് മൃഗശുപത്രിയിൽ പരിശോധനക്ക് വിധയമാക്കി. കാലിലെ എല്ലിന് പൊട്ടലുണ്ട്. അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മൂന്ന് ആഴ്‌ചയെങ്കിലും ചികിത്സ വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി ഓഫിസർ പി ബിജു പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കാട്ടിലേക്ക് വിട്ടയക്കും. പാറാനുകൾ എന്ന പേരിലറിയപെടുന്ന ഇവ വംശനാശ ഭീഷണി നേരിടുന്നവയാണ്. പക്ഷികളെപ്പോലെ ദീർഘ ദൂരം പറക്കാനുള്ള കഴിവ് ഇവക്കില്ലെങ്കിലും ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ഇവ പറക്കും. ശരീര ഘടനയിലെ മാറ്റം ഇവയ്ക്ക് പറക്കുമ്പോൾ സന്തുലത നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നാട്ടുകാരെ അമ്പരപ്പിച്ച് പറക്കുന്ന അണ്ണാന്‍, അപൂർവ അതിഥിയുടെ പ്രായം 2 വയസ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement