പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റി ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

Last Updated:

മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീട്ടിലാണ് പുച്ചക്കുഞ്ഞുങ്ങളെ കൊന്നു തള്ളിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീട്ടിലാണ് പുച്ചകുഞ്ഞുങ്ങളെ കൊന്നു തള്ളിയത്. രണ്ടു പൂച്ചകളുടെ തലവെട്ടി മാറ്റിയ നിലയിലാണ്.
തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കേലോടെയാണ് വീടിന്റെ വാതില്‍പ്പടിയില്‍ രണ്ടു പൂച്ചകളുടെ ജഡം കണ്ടത്. പിന്നീട് വീട്ടുമുറ്റത്ത് രണ്ടു പൂച്ചകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപവാസികളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്നതെന്ന് സംശയമുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പൂച്ചയുടെ കാല്‍പാദങ്ങളും വാലും വെട്ടിനീക്കി ക്രൂരത; ഉടമയ്ക്കരികിലേക്ക് ഇഴഞ്ഞെത്തി; പരിചരണം ഫലം കണ്ടില്ല
എറണാകുളത്ത് വളര്‍ത്തുമൃഗങ്ങളോട് ക്രൂരത. തിരുവാങ്കുളത്ത് പൂച്ചയുടെ വാലും കാല്‍പാദങ്ങളും വെട്ടിനീക്കിയാണ് കൊടുംക്രൂരത കാണിച്ചത്. വീട്ടുടമയുടെ അടുത്തേക്ക് ഇഴഞ്ഞെത്തി. കുറച്ചുദിവസങ്ങള്‍ പരിചരിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞദിവസം യാതനകള്‍ക്കൊടുവില്‍ പൂച്ച ചത്തു. സംഭവം കൗണ്‍സിലറെ അറിയിച്ച് പൊലീസിന് വാക്കാല്‍ പരാതി നല്‍കിയിട്ടുണ്ട്.
advertisement
ഏതാനും ദിവസങ്ങളായി ചിലരുടെ നായ്ക്കള്‍ക്കും പൂച്ചക്കള്‍ക്കും സമാനമായ രീതിയില്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കാല്‍പാദങ്ങളും വാലും മുറിച്ചു നീക്കിയ നിലയിലായിരുന്നു ഇവയെല്ലാം. ലഹരി സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
advertisement
പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി പരാതി നല്‍കാത്തത് ആക്രമത്തെ ഭയന്നാണെന്ന് ചത്ത പൂച്ചയുടെ ഉടമ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കാലുകളില്ലാതെ പൂച്ച ഇഴഞ്ഞാണ് ഉടമയുടെ അടുത്തേക്ക് എത്തിയത്. ഇദ്ദേഹം തനിയെയാണ് താമസിക്കുന്നത്. 11 പൂച്ചകളെ ഇദ്ദേഹം വളര്‍ത്തുന്നുണ്ട്. കൂടാതെ കാക്കകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റി ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement