advertisement

ആഡംബരങ്ങളില്ല, ആൾക്കൂട്ടവുമില്ല; കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഹാളിൽ മംഗല്യം ചാർത്തി ചന്ദ്രനും ഗാനയും

Last Updated:

ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക... പുത്തന്‍ നയവുമായി കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഹാള്‍ വിവാഹ വേദിയാക്കി വധു വരന്മാര്‍.

ചന്ദ്രനും ഘാനയും  പഞ്ചായത്ത് ഹാളിൽ
ചന്ദ്രനും ഘാനയും  പഞ്ചായത്ത് ഹാളിൽ
നേറിട്ടൊരു വിവാഹത്തിന് വേദിയായി കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഹാള്‍. ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിയുടെ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത്ഹാള്‍ വിവാഹ വേദിയായത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രന്‍ വിവാഹത്തിന് നേതൃത്വം നല്‍കി.
കണ്ണങ്കോട് കേളോത്തൻ്റവിട ചന്ദ്രനും, വളയം നെല്ലുള്ളതില്‍ ഗാനയുമാണ് തങ്ങളുടെ വിവാഹം പഞ്ചായത്ത് ഹാളില്‍ വച്ച് ലളിതമായി നടത്തിയത്. വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളെ സാക്ഷിയാക്കിയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചായത്ത് അംഗങ്ങള്‍ കൂടി ഒപ്പം ചേര്‍ന്ന് നടത്തിയ വിവാഹം ഭംഗിയായി. മറ്റുള്ളവര്‍ക്കും മാതൃകയാകുക എന്ന ലക്ഷ്യത്തോടെയാണ് കല്ല്യാണം പഞ്ചായത്ത് ഹാളില്‍ നടന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ആഡംബരങ്ങളില്ല, ആൾക്കൂട്ടവുമില്ല; കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഹാളിൽ മംഗല്യം ചാർത്തി ചന്ദ്രനും ഗാനയും
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement