മഞ്ഞുമലകളും പ്ലാസ്റ്റിക് ഭൂതവും പ്രമേയമാക്കി മാഹി മേഖല ശാസ്ത്രമേള

Last Updated:

മാഹി മേഖല ശാസ്ത്രമേള വേറിട്ടതായി. വ്യത്യസ്തമായി അധ്യാപകര്‍ മത്സരാര്‍ത്ഥികളായാണ് മേള നടത്തിയത്. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തിയായിരുന്നു മത്സരം.

News18
News18
മാഹി മേഖല ശാസ്ത്രമേളയില്‍ കുട്ടികള്‍ക്കൊപ്പം അധ്യാപകരും മത്സരാര്‍ത്ഥികളായി വന്നപ്പോള്‍ കുട്ടികളില്‍ ആ കാഴ്ച ആവേശവും കൗതുകവും ഉണര്‍ത്തി. ചെമ്പ്ര ഗവണ്‍മെൻ്റ് എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപിക എ വി സിന്ധു, അവറോത്ത് ഗവ. മിഡില്‍ സ്‌കൂള്‍ ചിത്ര കല അധ്യാപകന്‍ ടി എം സജീവന്‍, പി എം ശ്രീ ഐ.കെ. കുമാരന്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ ജയിംസ് സി ജോസഫ് എന്നിവരാണ് അധ്യാപക മത്സരാര്‍ഥികളായി എത്തിയത്.
ചിത്രകലയിലെ സാങ്കേതികരീതികള്‍, വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള രചനകള്‍, ഗോള്‍ഡന്‍ റേഷ്യോ, ഫിബോനാച്ചി സീക്വന്‍സ് ഇന്‍ നാച്ചുറല്‍, പ്രോട്രയിറ്റ്, കൊളാഷ്, ഇന്ത്യയിലെ വിവിധ നാടന്‍കലകള്‍ ലോകോത്തര ചിത്രകാരന്‍മാരും ചിത്രങ്ങളും എന്നിവയെ പാഠഭാഗങ്ങളുമായി കൂട്ടിയിണക്കിയാണ് ടി എം സജീവന്‍ പ്രദര്‍ശനത്തിനെത്തിയത്.
അന്താരാഷ്ട്ര ഹിമാനി വര്‍ഷത്തോട് അനുബന്ധിച്ച് മഞ്ഞു മലകളുടെ നിശ്ചലരൂപവും അവ ഉരുകുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നവും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഹിമക്കരടിയും ഭൂമിയെ വിഴുങ്ങുന്ന പ്ലാസ്റ്റിക്ക് ഭൂതത്തെയുമാണ് മലയാളം അധ്യാപകന്‍ ജെയിംസ് സി ജോസഫ് അവതരിപ്പിച്ചത്. മഴസംരക്ഷണം വീടുകളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയവുമായി പ്രധാനാധ്യാപിക സിന്ധുവും ശാസ്ത്രമേളയിലെ താരമായി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മഞ്ഞുമലകളും പ്ലാസ്റ്റിക് ഭൂതവും പ്രമേയമാക്കി മാഹി മേഖല ശാസ്ത്രമേള
Next Article
advertisement
മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിർത്തുമെന്ന് ഡൊണാൾഡ് ട്രംപ്
മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിർത്തുമെന്ന് ഡൊണാൾഡ് ട്രംപ്
  • ട്രംപ് മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുമെന്ന് പ്രഖ്യാപിച്ചു.

  • നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ ദുർബലപ്പെടുത്തിയെന്ന് ട്രംപ് പറഞ്ഞു.

  • അമേരിക്കൻ പൌരൻമാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കുമെന്നും ട്രംപ്.

View All
advertisement