ഹജ്ജിനുള്ള ഒരുക്കം, ഹാജിമാര്‍ക്കായി വാക്‌സിനേഷന്‍ ആരംഭിച്ചു

Last Updated:

2025 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ ഒരുക്കം. മേയ് 11 മുതല്‍ 29 വരെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ്. 4788 പേരാണ് ഹജ്ജിന് പോകുന്നത്.

സ്പീക്കര്‍ ഷംസീർ ഹാജിക്ക് വാക്‌സിൻ നല്‍കുന്നു 
സ്പീക്കര്‍ ഷംസീർ ഹാജിക്ക് വാക്‌സിൻ നല്‍കുന്നു 
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായ ഹജ്ജ് തീര്‍ത്ഥാടനത്തിന് ആരംഭമായി. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനവും, അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളുമാണ് ഹജ്ജ് കര്‍മ്മത്തില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിൻ്റെ ഭാഗമായി ഹജ്ജിന് പോകുന്ന തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള മെനിഞ്ചിറ്റിസ് വാക്‌സിനേഷനും ഓറല്‍ പോളിയ വാക്‌സിനും പ്രായമേറിയവര്‍ക്കുള്ള സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷനും നല്‍കി.
തലശ്ശേരി ഗവണ്‍മെൻ്റ് ജനറല്‍ ആശുപത്രിയില്‍ വെച്ച് കേരള നിയമസഭ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഓറല്‍ പോളിയോ വാക്‌സിന്‍ നല്‍കി ക്യാമ്പിൻ്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരും കേരള ഹജ്ജ് കമ്മിറ്റിയും ഹാജിമാര്‍ക്കായി ചെയ്യുന്ന സേവനങ്ങളെ സ്പീക്കര്‍ പ്രശംസിച്ചു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ജാഫര്‍ ഒ വി, ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ നിസാര്‍ അതിരകം വിവിധ സംഘടനാ നേതാക്കളായ സി കെ രമേശന്‍, അഡ്വ കെ എ ലത്തീഫ്, കാരായി ചന്ദ്രശേഖരന്‍, ഗവ. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജീവന്‍ വി കെ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ സിറാജുദ്ധീന്‍ പി പി അധ്യക്ഷത വഹിച്ചു. ഹജ്ജ് ഫീല്‍ഡ് ട്രൈനിങ്ങ് ഓര്‍ഗനൈസര്‍മാരായ മുഹമ്മദ് നിസാര്‍ പടിപ്പുരക്കല്‍ സ്വാഗതവും റഫീഖ് ചീരായി നന്ദിയും പറഞ്ഞു.
advertisement
തലശ്ശേരി സി എച്ച് സെൻ്റര്‍, ഐ ആര്‍ പി സി തലശ്ശേരി, എസ് വൈ എസ് സാന്ത്വനം എന്നീ സന്നദ്ധ സംഘടന വളണ്ടിയര്‍മാര്‍ ഹാജിമാര്‍ക്ക് സേവനങ്ങളുമായി ഉണ്ടായത് ക്യാമ്പിന് ഏറെ സഹായകരമായി. മേയ് 11 മുതല്‍ 29 വരെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ്. 4788 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. മെയ് 11ന് പുലര്‍ച്ചെ നാലിനാണ് ആദ്യ ഹജ്ജ് സര്‍വീസ്. 29 ന് രാത്രി ഒന്നിന് അവസാന സര്‍വീസ് പുറപ്പെടും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഹജ്ജിനുള്ള ഒരുക്കം, ഹാജിമാര്‍ക്കായി വാക്‌സിനേഷന്‍ ആരംഭിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement