ജീവത പങ്കാളിയെ കണ്ടെത്താൻ കഴിയാത്തവർക്ക് സഹായം; നവമാംഗല്യം പദ്ധതിയുമായി കണ്ണൂരിലെ പഞ്ചായത്തുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പിണറായി പഞ്ചായത്തിൻ്റെ ചുവട് പിടിച്ച് പട്ടുവം പഞ്ചായത്തും മംഗല്യ പദ്ധതിക്ക് രൂപം നൽകി കഴിഞ്ഞു.
കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാത്തവർക്ക് സഹായഹസ്തവുമായി എത്തുകയാണ് കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകൾ. പിണറായി പഞ്ചായത്തിന്റെ ചുവടു പിടിച്ച് പട്ടുവം പഞ്ചായത്തും മംഗല്യ പദ്ധതിക്ക് രൂപം നൽകി കഴിഞ്ഞു. 2022 - 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സമർപിച്ച നവമാംഗല്യം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണ് പട്ടുവം ഗ്രാമപഞ്ചായത്ത് അധികൃതർ.
Also Read- 48 ലക്ഷത്തിന്റെ നോട്ടുകെട്ടുകളുമായി പിടിയിലായ ജാർഖണ്ഡ് MLAമാർ അറസ്റ്റിൽ; സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്തവർക്ക് വേണ്ടിയാണ് പദ്ധതി. ഇത്തരത്തിലുള്ളവരെ കണ്ടെത്തി രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് പരസ്പരം കാണാനുള്ള അവസരമൊരുക്കും. ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അടുത്ത ഘട്ടമായി ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും.
advertisement
പിണറായി പഞ്ചായത്താണ് ആദ്യം പദ്ധതി ആരംഭിച്ചത്. സായൂജ്യം എന്ന പേരിൽ പിണറായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിലും ഓൺലൈൻ രജിസ്ട്രേഷനും നടത്താം. വിവാഹാലോചനയ്ക്ക് പഞ്ചായത്ത് സബ് കമ്മിറ്റിയുണ്ടാക്കും. വിവാഹം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തന്നെ ലളിതമായി നടത്തി കൊടുക്കും. സമൂഹ വിവാഹത്തിന് സന്നദ്ധമാണെങ്കിൽ, അതിനും പഞ്ചായത്ത് തയ്യാർ. വിവാഹം ആർഭാടമാക്കാൻ ആഗ്രഹിക്കുന്നവർ അത് സ്വന്തം ചിലവിൽ നടത്തണം.
സ്ത്രീധന സമ്പ്രദായം പോലുള്ള സാമൂഹ്യ തിന്മകൾക്ക് എതിരെയുള്ള ഒരു നീക്കം കൂടിയാണ് പഞ്ചായത്തുകളുടെ മംഗല്യ പദ്ധതി. വരും വർഷങ്ങളിൽ മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാൻ പട്ടുവം പഞ്ചായത്തിന്റെ നവമാംഗല്യം പദ്ധതി പ്രേരണയാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2022 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ജീവത പങ്കാളിയെ കണ്ടെത്താൻ കഴിയാത്തവർക്ക് സഹായം; നവമാംഗല്യം പദ്ധതിയുമായി കണ്ണൂരിലെ പഞ്ചായത്തുകൾ