advertisement

മാറാരോഗങ്ങൾ മാറ്റുന്ന വൈദ്യനാഥൻ; കാഞ്ഞിരങ്ങാട് ക്ഷേത്രത്തിൻ്റെ ഐതിഹ്യവും വിശേഷങ്ങളും

Last Updated:

കേരളത്തിലെ 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വൈദ്യൻ്റെ രൂപത്തില്‍ പരമശിവന്‍. ഏത് രോഗമായാലും വൈദ്യനോട് പ്രാര്‍ത്ഥിച്ചാല്‍ മാറുമെന്ന വിശ്വാസം.

കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം
കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം
വൈദ്യനാഥന്‍ എന്ന പേരില്‍ ആരാധിക്കപ്പെടുന്ന ശിവക്ഷേത്രം. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന ഒരു വൈദ്യൻ്റെ രൂപത്തിലാണ് ഇവിടെ പരമശിവന്‍ കുടികൊള്ളുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള ഒരു വലിയ കാഞ്ഞിരം മരം ഉള്ളതിനാല്‍ ഈ ക്ഷേത്രം കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രമെന്ന് അറിയപ്പെടുന്നു. തദ്ദേശീയ പ്രദേശത്ത്, വളരെ ബഹുമാനിക്കപ്പെടുന്ന ത്രിമൂര്‍ത്തി ക്ഷേത്രങ്ങളില്‍ ഒന്നാണ്, കാഞ്ഞിരങ്ങാട് ക്ഷേത്രം. തളിപ്പറമ്പ് ശിവക്ഷേത്രവും മറ്റൊന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ്.
പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന് വളരെ സവിശേഷമായ ഒരു വാസ്തുവിദ്യാ ശൈലിയുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. കാഞ്ഞിരങ്ങാട് എന്ന പേര് വന്നത് മുതല്‍ വൈദ്യനാഥനായ ശിവൻ്റെ പ്രതിഷ്ഠവരെയുള്ള കഥകള്‍. ചോള രാജാവായ ശതസോമന്‍ അന്തര്‍ജനങ്ങള്‍ക്ക് ഭജനമിരിക്കുവാനായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശതസോമന്‍ തന്നെ ഈ ക്ഷേത്രം കശ്യപഗോത്രക്കാര്‍ക്ക് ദാനം നല്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. മറ്റൊന്ന് ത്വക്ക് രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ 12 ആദിത്യന്മാരില്‍ ഒരാള്‍ ക്ഷേത്രത്തിലെ വിഗ്രഹം പൂജ നടത്തിയെന്നാണ് ഒരു വിശ്വാസം.
advertisement
മാറാവ്യാധികളും രോഗപീഡകളും മാറുവാന്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈശ്വര സന്നിധിയാണിവിടം. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന ശിവന് ക്ഷീരധാരയും ജലധാരയും വഴിപാടായി നല്‍കി ക്ഷേത്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ഭജനയിരുന്നാല്‍ കണ്ണ് ത്വക്ക് രോഗങ്ങൾ പൂര്‍ണ്ണമായും മാറുമെന്നാണ് വിശ്വാസം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മാറാരോഗങ്ങൾ മാറ്റുന്ന വൈദ്യനാഥൻ; കാഞ്ഞിരങ്ങാട് ക്ഷേത്രത്തിൻ്റെ ഐതിഹ്യവും വിശേഷങ്ങളും
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement