ഹിറ്റടിച്ച് ആനവണ്ടി ടൂര്‍പാക്കേജ്, നേട്ടം കൊയ്ത് കണ്ണൂര്‍ കെഎസ്ആര്‍ടിസി
Last Updated:
കെഎസ്ആര്‍ടിസി ടൂര്‍പാക്കേജ് ഹിറ്റടിച്ച് മുന്നേറുന്നു. പുതിയ ട്രിപ്പുമായി കണ്ണൂര്‍ കെ എസ് ആര്‍ ടി സി കുതിക്കുന്നു. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്യ്തത് ഗവി - കുമളി - രാമക്കല്‍മേട്, മൂന്നാര്‍ - കാന്തല്ലൂര്‍ - മറയൂര്‍ ട്രിപ്പ്.
വീട്ടിലിരുന്ന് വെറുതെ സമയം കളയാന്‍ ഇന്ന് ആളുകള്‍ ഒരുക്കമല്ല. യാത്രകളോട് പ്രിയമേറുകയാണ്... പ്രത്യേകിച്ച് കണ്ണൂര്‍ക്കാര്‍ക്ക്. ചെറിയ ചെലവില്‍ യാത്ര പോകാന്‍ ആനവണ്ടി അതിന് സൗകര്യം ഒരുക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്തുകയാണ് ഇവര്‍. സംസ്ഥാനത്തെ 93 യൂണിറ്റുകളില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപയാണ് കണ്ണൂര്‍ ഡിപ്പോ കഴിഞ്ഞ ഏപ്രില്‍ മാസം വിനോദ യാത്രാ പാക്കേജിലൂടെ മാത്രം സ്വന്തമാക്കിയത്. 30 ഓളം ടൂറുകളാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഈ കാലയളവില്‍ നടത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ ബുക്കു ചെയ്തത് സാധാരണക്കാരാണ്.
ഗവി - കുമളി - രാമക്കല്‍മേട് ട്രിപ്പും മൂന്നാര്‍ - കാന്തല്ലൂര്‍ - മറയൂര്‍ ട്രിപ്പുമാണ് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്തത്. ഒരു രാത്രിയും രണ്ട് പകലുകളും ഉള്ള ടൂര്‍ പാക്കേജാണ് ഇത്. വയനാട്ടിലെ ദുരന്തത്തിന് പിന്നാലെ വയനാട്ടിലേക്ക് ആദ്യമായി ട്രിപ്പ് പോയത് കണ്ണൂര്‍ കെഎസ്ആര്‍ടിസിയാണ്. കോഴിക്കോട് നോര്‍ത്ത് സോണിന് കീഴിലും കഴിഞ്ഞ മാസങ്ങളില്‍ കണ്ണൂര്‍ തന്നെയാണ് ഒന്നാമതെത്തിയത്. തലശ്ശേരി - വയനാട് ഭാഗത്തേക്ക് 45 ഓളം ട്രിപ്പുകളാണ് നടത്തിയത്.
advertisement
അതിരപ്പിള്ളി - മലക്കപാറ - കുട്ടനാട് (രണ്ട് പകലും ഒരു രാത്രിയും) വാഗമണ്‍ - കുമരകം കൊല്ലൂര്‍ - കുടജാദ്രി - ഉഡുപ്പി നേഫ്രീറ്റിറ്റി (ആഡംബര ക്രൂയ്സ്) സൈലൻ്റ് വാലി - മലമ്പുഴ ഡാം നിലമ്പൂര്‍ വയനാട്, എന്നിങ്ങനെയാണ് കണ്ണൂരില്‍ നിന്ന് ഈ മാസം പുറപ്പെടുന്ന മറ്റു വിനോദയാത്ര പാക്കേജുകള്‍. 50 സീറ്റിങ് കപ്പാസിറ്റിയുള്ള പുഷ് ബാക്ക് സീറ്റുകളാണ് കെ എസ് ആര്‍ ടി സി യിലേത്. മിതമായ നിരക്കില്‍ നല്ല യാത്രാനുഭവങ്ങള്‍ നല്‍കുന്നതാണ് വിനോദസഞ്ചാരത്തിന് സ്വീകാര്യത നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
May 06, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഹിറ്റടിച്ച് ആനവണ്ടി ടൂര്‍പാക്കേജ്, നേട്ടം കൊയ്ത് കണ്ണൂര്‍ കെഎസ്ആര്‍ടിസി