advertisement

അന്ധതയെ തോൽപ്പിച്ച് നീതിപീഠത്തിലേക്ക്; സംസ്ഥാനത്തെ ആദ്യ കാഴ്ചപരിമിതയായ ന്യായാധിപയാകാൻ തന്യ നാഥൻ

Last Updated:

കാഴ്ച്ചയ്ക്കപ്പുറമാണ് കാഴ്ച്ചപാടെന്ന് തെളിയിച്ച് കണ്ണൂര്‍ സ്വദേശിനി തന്യ. സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള ആദ്യ ജഡ്ജിയായി ഇരുപത്തിനാലുകാരി. കാഴ്ചപരിമിതിയുള്ളവര്‍ക്ക് ന്യായാധിപ ആകാനുള്ള അവസരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ചരിത്ര നേട്ടം.

അഡ്വക്കേറ്റ് തന്യ 
അഡ്വക്കേറ്റ് തന്യ 
ബ്രെയിൽ ലിപിയിലൂടെ നിയമം പഠിച്ച് ഒന്നാംറാങ്ക് നേടി സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപയാകുകയാണ് കണ്ണൂര്‍ സ്വദേശിനി സി. തന്യ നാഥന്‍. കേരള ജുഡീഷ്യല്‍ സര്‍വീസില്‍ സിവില്‍ ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിനായി നടന്ന പരീക്ഷയില്‍ അംഗപരിമിതരുടെ മെറിറ്റ് പട്ടികയില്‍ ഒന്നാംറാങ്ക് നേടിയാണ് തന്യ വിജയം സ്വന്തമാക്കിയത്.
കാഴ്ചപരിമിതിയുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന 2025 ലെ സുപ്രീം കോടതിയുടെ വിധിവന്നതോടെയാണ് ഈ ഇരുപത്തിനാലുകാരിയില്‍ ന്യായാധിപതിയാകണമെന്ന ആഗ്രഹം ഉടലെടുത്തത്. ഭിന്നശേഷിക്കാര്‍ക്ക് ജുഡീഷ്യല്‍ സര്‍വീസില്‍ അവസരം നല്‍കുന്നതില്‍ വിവേചനമുണ്ടാകരുതെന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിൻ്റെ വിധി. വിധിക്ക് പിന്നാലെ നടന്ന പരീക്ഷയിലാണ് തന്യയുടെ ഈ ചരിത്ര നേട്ടം. അഭിഭാഷകയായി എന്റോള്‍ ചെയ്ത തന്യ നിലവില്‍ തളിപ്പറമ്പ് ബാറിലെ കെ.ജി. സുനില്‍കുമാറിൻ്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുകയാണ്. ബ്രെയിൽ ലിപിയിലാണ് കോടതിയില്‍ വാദിക്കാനുള്ള കുറിപ്പുകള്‍ തന്യ തയ്യാറാക്കുന്നത്.
advertisement
കല്യാശ്ശേരി മാങ്ങാട്ടുകാരിയായ തന്യ ധര്‍മശാല മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലാണ് ഏഴാംതരംവരെ പഠിച്ചത്. പറശ്ശിനിക്കടവ് ഹൈസ്‌കൂള്‍, മൊറാഴ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2024-ല്‍ എല്‍എല്‍.ബി. ഒന്നാംറാങ്ക് നേടി. മാങ്ങാട് ശ്രീഅദിത്രിയില്‍ പ്രവാസി ജഗന്നാഥൻ്റെയും ബബിതയുടെയും മകളാണ് തന്യ. താര സഹോദരിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അന്ധതയെ തോൽപ്പിച്ച് നീതിപീഠത്തിലേക്ക്; സംസ്ഥാനത്തെ ആദ്യ കാഴ്ചപരിമിതയായ ന്യായാധിപയാകാൻ തന്യ നാഥൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement