advertisement

'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ'; വോട്ടുറപ്പിക്കാൻ കണ്ണൂരിൽ 'ഇങ്ക് ഇറ്റ്' ക്യാമ്പയിൻ

Last Updated:

'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ' എന്ന മുദ്രാവാക്യവുമായി ഇങ്ക് ഇറ്റ് കണ്ണൂര്‍ കാമ്പയിന്‍, യുവാക്കളെയും സ്ത്രീകളെയും ഉള്‍പ്പെടെ എല്ലാവരേയും തിരഞ്ഞെടുപ്പിൻ്റെ ഭാഗമാക്കുക എന്നതാണ് കാമ്പയിൻ്റെ ലക്ഷ്യം.

ഇങ്ക് ഇറ്റ് കണ്ണൂരിന്റെ ലോഗോ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്യുന്നു 
ഇങ്ക് ഇറ്റ് കണ്ണൂരിന്റെ ലോഗോ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്യുന്നു 
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സ്വീപ് ക്യാമ്പയിന്‍ 'ഇങ്ക് ഇറ്റ് കണ്ണൂരി'ൻ്റെ ലോഗോ പ്രകാശനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രകാശനത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പൊതുനിരീക്ഷകര്‍, പോലീസ് നിരീക്ഷകര്‍, ചിലവ് നിരീക്ഷകര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ എഹ്തെദ മുഫസ്സിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെയും സ്ത്രീകളെയും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് നടത്തുന്നത്.
കാമ്പയിൻ്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളും ഇതിനോടകം സംഘടിപ്പിച്ചു. പയ്യാമ്പലം ബീച്ചിലൊരുക്കിയ ബോധവത്ക്കരണ കാമ്പയിനില്‍ ആര്‍.ജെ. ജിത്തു ചോദ്യോത്തരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവബോധം നടത്തി. സ്വീപ് ലോഗോയുടെ മണല്‍ ശില്‍പ്പവും ഒരുക്കി. ഇങ്ക് വാള്‍ റൈറ്റിംഗ് ഉള്‍പ്പെടെയുള്ള സെല്‍ഫി പോയിൻ്റുകളും സജ്ജീകരിച്ചിരുന്നു.
advertisement
തെരഞ്ഞെടുപ്പില്‍ ജില്ലയിലെത്തിയ കേന്ദ്ര നിരീക്ഷകര്‍ ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് ആദ്യ വോട്ടര്‍ ദീപശിഖ ഏറ്റുവാങ്ങി. ശേഷം സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍, കേന്ദ്ര നിരീക്ഷകരായ മുഹമ്മദ് സുഹൈല്‍, ഉള്‍പ്പെടെ സംബന്ധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ'; വോട്ടുറപ്പിക്കാൻ കണ്ണൂരിൽ 'ഇങ്ക് ഇറ്റ്' ക്യാമ്പയിൻ
Next Article
advertisement
ലോക്സഭയിൽ 2029 ഓടെ വനിതാ സംവരണം; വനിതാ സീറ്റുകൾ 273 ആയേക്കും; നടപടികൾ വേഗത്തിലാക്കി കേന്ദ്രം
ലോക്സഭയിൽ 2029 ഓടെ വനിതാ സംവരണം; വനിതാ സീറ്റുകൾ 273 ആയേക്കും; നടപടികൾ വേഗത്തിലാക്കി കേന്ദ്രം
  • 2029-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രം നടപടികൾ വേഗത്തിലാക്കി

  • 2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടപ്പിലായാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും

  • ലോക്സഭയിൽ ഏകദേശം 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ഭേദഗതി ഉടൻ കൊണ്ടുവരും

View All
advertisement