advertisement

സിസ്റ്റര്‍ ഫ്രാന്‍സിക്ക് വിട: നഷ്ടമായത് കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറിനെ

Last Updated:

സിസ്റ്റര്‍ ഫ്രാന്‍സിസിൻ്റെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍. 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായ മിടുക്കിയാണ് ഈ കന്യാസ്ത്രി.

സിസ്റ്റർ ഫ്രാൻസി
സിസ്റ്റർ ഫ്രാൻസി
സിസ്റ്റര്‍ ഫ്രാന്‍സിയുടെ വിയോഗ വാര്‍ത്തയിലാണ് നാട്. ഞായറാഴ്ച രാത്രിയാണ് പട്ടുവം ദീന സേവസഭയിലെ സിസ്റ്റര്‍ ഫ്രാന്‍സി വിട പറഞ്ഞത്. സിസ്റ്ററുടെ വിയോഗത്തോടെ ഓര്‍മ്മയായത് കേരളത്തിലെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവറെയാണ്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് ഇന്ന് അപൂര്‍വ്വമല്ലെങ്കിലും അര നൂറ്റാണ്ട് മുന്‍പ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നു. അക്കാലത്താണ് ആദ്യത്തെ ശ്രമത്തില്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി സിസ്റ്റര്‍ ഫ്രാന്‍സി മറ്റുള്ളവര്‍ക്ക് ആശ്ചര്യമായത്.
ദീനസേവനസഭയിലെ അനാഥാലയത്തിലെ കുട്ടികളെ ചികിത്സയ്ക്കായി ആസ്പത്രിയിലെത്തിക്കാന്‍ സ്വന്തമായി ആംബുലന്‍സുണ്ടായിരുന്നു. ഇതാണ് സിസ്റ്റര്‍ ഓടിച്ചിരുന്നത്. സിസ്റ്റര്‍ ഫ്രാന്‍സിസ് ഒരുപാട് ജീവന്‍ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. അത്യാഹിത സമയങ്ങളില്‍ അന്തേവാസികളെ ആസ്പത്രിയിലെത്തിക്കാന്‍ സിസ്റ്റര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്ന് മനസ്സിലായതോടെ കോഴിക്കോട് നടന്ന ടെസ്റ്റില്‍ ആദ്യ ശ്രമത്തില്‍ ബാഡ്ജ് കരസ്ഥമാക്കി.
കോട്ടയം രൂപതയില്‍ ലൂര്‍ദ്മാത ഇടവകയിലെ പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളായാണ് ഫ്രാന്‍സി ജനിച്ചത്. അന്നത്തെ കാലത്ത് പെരുന്നാള്‍ പ്രദക്ഷിണത്തിനെത്തുന്ന ഗായക സംഘവുമായി ജീപ്പോടിച്ചത് ഈ കന്യാസ്ത്രിയാണ്. പട്ടുവം, കോഴിക്കോട്, മാടായി, കാരക്കുണ്ട്, ആന്ധ്രപ്രദേശ്, മേപ്പാടി, ബത്തേരി, മൂലംകര, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമണ്‍, അരിപ്പാമ്പ്ര, കളമശ്ശേരി, കാരാപ്പറമ്പ്, കോളിത്തട്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
advertisement
അനാരോഗ്യം കാരണം രണ്ടു മാസത്തോളമായി സിസ്റ്റര്‍ പട്ടുവത്തെ സെൻ്റ് ആഞ്ജല ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സിസ്റ്റര്‍ ഫ്രാന്‍സി കടന്നു പോകുന്നത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറെന്ന ഖ്യാതിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സിസ്റ്റര്‍ ഫ്രാന്‍സിക്ക് വിട: നഷ്ടമായത് കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറിനെ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement